കമ്മ്യൂണിസ്റ്റാണെങ്കിലും ജീവിക്കുന്നത് ഇന്ത്യയിലാണ്; കോടിയേരി രാജ്യവിരുദ്ധ പ്രസ്താവനകൾ നിർത്തണമെന്ന് രമേശ് ചെന്നിത്തല

ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ചൈനയെ പുകഴ്ത്തുന്നത് ശരിയല്ല. കോടിയേരി ബാലകൃഷ്ണൻ രാജ്യവിരുദ്ധ പ്രസ്താവനകൾ നിർത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കമ്മ്യൂണിസ്റ്റാണെങ്കിലും ജീവിക്കുന്നത് ഇന്ത്യയിലാണ്; കോടിയേരി രാജ്യവിരുദ്ധ പ്രസ്താവനകൾ നിർത്തണമെന്ന് രമേശ് ചെന്നിത്തല

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കമ്മ്യൂണിസ്റ്റാണെങ്കിലും ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് രമേശ് ചെന്നിത്തല. ചൈനയ്ക്ക് പിന്തുണ നൽകുകയാണ് കോടിയേരിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ചൈനയെ പുകഴ്ത്തുന്നത് ശരിയല്ല. കോടിയേരി ബാലകൃഷ്ണൻ രാജ്യവിരുദ്ധ പ്രസ്താവനകൾ നിർത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രിമാരെല്ലാം പാർട്ടി സമ്മേളനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ സെക്രട്ടറിയേറ്റിൽ ഫയലുകൾ നീങ്ങുന്നില്ല. സമ്മേളനങ്ങൾ കഴിയും വരെ സെക്രട്ടറിയേറ്റ് അടച്ചിടണമെന്നു ചെന്നിത്തല പറഞ്ഞു. കാസർഗോഡ് പ്രസ്‌ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കോൺഗ്രസ്സ് നേതാക്കളായ അഡ്വ. സി കെ ശ്രീധരൻ, കെ പി കുഞ്ഞിക്കണ്ണൻ എന്നിവർ ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.

Read More >>