തമിഴ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രജനീകാന്ത്

"ഞാന്‍ പുറത്ത് നിന്ന് വന്നവനാണെന്നാണ് പലരും പറയുന്നത്. 23 വര്‍ഷം ഞാന്‍ കര്‍ണാടകയില്‍ ജീവിച്ചു. എന്നാല്‍ എന്റെ 43 പ്രധാനപ്പെട്ട വര്‍ഷങ്ങള്‍ തമിഴ്‌നാട്ടിലായിരുന്നു. കര്‍ണാടകയില്‍ നിന്ന് വന്ന എന്നെ നിങ്ങള്‍ യഥാര്‍ത്ഥ തമിഴനാക്കി. പലര്‍ക്കും എതിര്‍പ്പുകളുണ്ടായിരിക്കും. രാഷ്ട്രീയത്തിന്റെ മൂലധനം തന്നെ ഈ എതിര്‍പ്പുകളാണ്. എല്ലാത്തിനും ഒരു സമയമുണ്ട്. നിങ്ങള്‍ കാത്തിരിക്കണം"- രജനീകാന്ത് പറഞ്ഞു.

തമിഴ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രജനീകാന്ത്

തമിഴ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സ്റ്റൈൽ മന്നൻ രജനീകാന്ത്. ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം വരണമെന്നും രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും രജനീകാന്ത് ആരാധകരോട് പറഞ്ഞു. രാഷ്ട്രീയ സംവിധാനത്തിൽ ഇപ്പോൾ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതിൽ മാറ്റം വരണമെന്ന് രജനീകാന്ത് ചെന്നൈയിൽ പറഞ്ഞു. രാഘവേന്ദ്ര മണ്ഡപത്തില്‍ ആരാധകരുമായി നടന്ന കൂടികാഴ്ചയിലാണ് രജനീകാന്ത് നയം വ്യക്തമാക്കിയത്.

"ഞാന്‍ പുറത്ത് നിന്ന് വന്നവനാണെന്നാണ് പലരും പറയുന്നത്. 23 വര്‍ഷം ഞാന്‍ കര്‍ണാടകയില്‍ ജീവിച്ചു. എന്നാല്‍ എന്റെ 43 പ്രധാനപ്പെട്ട വര്‍ഷങ്ങള്‍ തമിഴ്‌നാട്ടിലായിരുന്നു. കര്‍ണാടകയില്‍ നിന്ന് വന്ന എന്നെ നിങ്ങള്‍ യഥാര്‍ത്ഥ തമിഴനാക്കി. പലര്‍ക്കും എതിര്‍പ്പുകളുണ്ടായിരിക്കും. രാഷ്ട്രീയത്തിന്റെ മൂലധനം തന്നെ ഈ എതിര്‍പ്പുകളാണ്. എല്ലാത്തിനും ഒരു സമയമുണ്ട്. നിങ്ങള്‍ കാത്തിരിക്കണം"- രജനി ആരാധകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും രജനി പറഞ്ഞു.

Read More >>