ഭീഷണിപ്പെടുത്താൻ ആകുംവിധം നിങ്ങള്‍ ശ്രമിച്ചുകൊള്ളുക; സിപിഐഎമ്മിന്റെ അന്ത്യം അടുത്തെന്ന് രാജീവ് ചന്ദ്രശേഖർ

ഭീഷണിപ്പെടുത്തുവാന്‍ ആകുംവിധം നിങ്ങള്‍ ശ്രമിച്ചുകൊള്ളുക, മുമ്പു പലരും ശ്രമിച്ചു പരാജയപ്പെട്ട ഒരു ഉദ്യമം ആണതെന്നും തന്റെ എതിര്‍പ്പ് രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭീഷണിപ്പെടുത്താൻ ആകുംവിധം നിങ്ങള്‍ ശ്രമിച്ചുകൊള്ളുക; സിപിഐഎമ്മിന്റെ അന്ത്യം അടുത്തെന്ന് രാജീവ് ചന്ദ്രശേഖർ

സിപിഐഎമ്മിന്റെ അന്ത്യം അടുത്തെന്ന് എൻഡിഎ വൈസ് ചെയർമാനും ഏഷ്യാനെറ്റ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ എംപി. ഭീഷണികൾ കൊണ്ട് ആ യാഥാർത്ഥ്യത്തെ മൂടിവയ്ക്കാനോ മാറ്റിമറിക്കാനോ ആവില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കൊലപാതകങ്ങളുടെയും ഭീഷണിയുടെയും അഴിമതിയുടെയും ഇന്നലകളില്‍ കുടുങ്ങിയ സര്‍ക്കാരിനെയല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അറസ്റ്റ് ചെയ്യിക്കുമെന്നുള്ള പിണറായി വിജയന്റെ നിലപാടിനോട് നമുക്കു കാണാം എന്നു മാത്രമാണ് തനിക്കു പറയാനുള്ളത്.

ഭീഷണിപ്പെടുത്തുവാന്‍ ആകുംവിധം നിങ്ങള്‍ ശ്രമിച്ചുകൊള്ളുക, മുമ്പു പലരും ശ്രമിച്ചു പരാജയപ്പെട്ട ഒരു ഉദ്യമം ആണതെന്നും തന്റെ എതിര്‍പ്പ് രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തെ, പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നു കാട്ടി രാജീവ് ചന്ദ്രശേഖര്‍ എംപിക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സനോജാണ് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ജയകൃഷ്ണന്‍ @സവര്‍ക്കര്‍5200 എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുവന്ന പോസ്റ്റിനു റീ ട്വീറ്റായാണ് രാജീവ് ചന്ദ്രശേഖര്‍ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെയാണ് പരാതി നൽകിയത്.

Read More >>