അഭിജിത് ബാനർജിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ബിജെപി നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അഭിജിത്ത് ബാനര്‍ജി പ്രതികരിച്ചിരുന്നു.

അഭിജിത് ബാനർജിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെയും ബിജെപി നേതാക്കളുടെയും വിവാദപ്രസ്താവനക്ക് പിന്നാലെ നോബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി രംഗത്ത്. 'ഈ വർഗീയവാദികൾ വിദ്വേഷത്താൽ അന്ധരാണ്, ഒരു പ്രൊഫഷണൽ എന്താണെന്ന് അവര്‍ക്ക് അറിയില്ല. ദശാബ്ദങ്ങളെടുത്താലും നിങ്ങൾക്ക് അവരോട് ഇത് വിശദീകരിക്കാൻ കഴിയില്ല' എന്ന് ട്വിറ്ററില്‍ കുറിച്ച രാഹുല്‍ ഗാന്ധി, ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുകയാണെന്നും അഭിജിത്തിനെ പിന്തുണച്ച് കൊണ്ട് പറഞ്ഞു.

ബിജെപി നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അഭിജിത്ത് ബാനര്‍ജി പ്രതികരിച്ചിരുന്നു. ബാനര്‍ജി ഇടതു ചായ്‌വുള്ള ആളാണെന്നും, ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞതാണെന്നുമായിരുന്നു പിയൂഷ് ഗോയല്‍ പറഞ്ഞത്. രണ്ടാം ഭാര്യ വിദേശിയായവർക്കാണ് നോബൽ സമ്മാനം ഏറെയും ലഭിക്കുന്നതെന്നായിരുന്നു ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയുടെ അധിക്ഷേപം.

Read More >>