അധ്യക്ഷ പദവി ഏറ്റെടുക്കാനില്ലെന്ന് പ്രിയങ്ക; കോൺഗ്രസ്സിൽ പ്രതിസന്ധി തുടരുന്നു

നെഹ്രു കുടുംബത്തിനുപുറത്തുനിന്നുള്ള ഒരാളാവണം അധ്യക്ഷസ്ഥാനത്തേക്ക് വരേണ്ടതെന്ന മുൻനിലപാട് പ്രിയങ്ക ആവർത്തിച്ചതായാണ് റിപ്പോർട്ടുകൾ.

അധ്യക്ഷ പദവി ഏറ്റെടുക്കാനില്ലെന്ന് പ്രിയങ്ക; കോൺഗ്രസ്സിൽ പ്രതിസന്ധി തുടരുന്നു

പാർട്ടി അധ്യക്ഷ പദവിയിൽ നിന്നും രാജിവച്ച രാഹുൽ ഗാന്ധിക്ക് പകരക്കാരനെക്കണ്ടെത്താനാവാതെ കോൺഗ്രസ്സ്. ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന നിലയിൽ സോൻഭദ്രയിൽ ഇടപെടൽ നടത്തിയതിന്റെ കൂടി അടിസ്ഥാനത്തിൽ പ്രിയങ്കയോട് അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അവർ ഇത് തള്ളി. നെഹ്രു കുടുംബത്തിനുപുറത്തുനിന്നുള്ള ഒരാളാവണം അധ്യക്ഷസ്ഥാനത്തേക്ക് വരേണ്ടതെന്ന മുൻനിലപാട് പ്രിയങ്ക ആവർത്തിച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ ദേശീയ അധ്യക്ഷനെ കണ്ടെത്താനാവാതെ കോൺഗ്രസ്സിൽ പ്രതിസന്ധി തുടരുകയാണ്.

പ്രിയങ്കയ്ക്ക് പുറമെ നിലവിൽ അഞ്ചുപേരെയാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സച്ചിൻ പൈലറ്റ്, മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിന്ദേ, മുകുൾ വാസ്‌നിക്, ആനന്ദ് ശർമ എന്നിവരാണിവർ. ഇപ്പോൾ അമേരിക്കയിലുള്ള രാഹുൽഗാന്ധി കൂടി തിരിച്ചെത്തിക്കഴിഞ്ഞ് തീരുമാനമെടുക്കാനാണ് ഉന്നത നേതൃത്വത്തിന്റെ നീക്കം.

Read More >>