ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണം: കെ.കെ.രമ

കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കണക്കാക്കിയാൽ മതി എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്

ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണം: കെ.കെ.രമ

ടിപി വധക്കേസ് കോണ്‍ഗ്രസ് ഒത്തുത്തീര്‍ത്തു എന്ന വി.ടി ബല്‍റാം എംഎല്‍എയുടെ പ്രസ്താവനയ്ക്ക് കോണ്ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് കെകെ രമ. ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടന്നുവെന്നതിന് തെളിവാണിതെന്നും അന്വേഷണസംഘത്തിനു ഈ വെളിപ്പെടുത്തല്‍ പ്രയോജനം ചെയ്യുമെന്നും രമ മാധ്യമങ്ങളോട് പ്രതികരിച്ചു. ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണം. ഒറ്റു കൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടി വരുമെന്നും രമ പറഞ്ഞു. നാല് വര്‍ഷമായിട്ടും കൊലപാതകത്തിന്റെ പിന്നില്‍ ആരാണ് എന്ന വ്യക്തത വരുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഒത്തുതീര്‍പ്പ് രാഷ്ട്രീയം കൂടുതല്‍ വ്യക്തമാവുകയാണ്.

കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കണക്കാക്കിയാൽ മതി. ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം അവസാനിപ്പിച്ച്‌ തോമസ്‌ ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ്‌ നേതാക്കന്മാർ തയ്യാറാകണം. എന്നുമായിരുന്നു വിടി ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.


Read More >>