വേങ്ങര: ലീ​ഗ് സ്ഥാനാർത്ഥിയെ ബുധനാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അസൗകര്യം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നീണ്ടുപോയതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

വേങ്ങര: ലീ​ഗ് സ്ഥാനാർത്ഥിയെ ബുധനാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

വേങ്ങര ഉപതെരെഞ്ഞെടുപ്പിൽ മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥിയെ ബുധനാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. മണിക്കൂറുകൾ നീളുന്ന ചർച്ചകൾ ഇല്ലാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാകും. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അസൗകര്യം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നീണ്ടുപോയതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

വേങ്ങര യുഡിഎഫിന്റെ ശക്തി കേന്ദ്രമാണെന്ന തിരിച്ചറിവുകൊണ്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള ഇടതു നേതാക്കൾ ഉപതെര‍ഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവും എന്നു പറയാൻ ധൈര്യം കാണിക്കാത്തതെന്നും കു‍ഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

വേങ്ങരയിൽ ഇടത് സ്ഥാനാർത്ഥിയെ ഇന്നലെ ചേർന്ന സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച പി പി ബഷീറിനാണ് ഇത്തവണയും നറുക്കു വീണത്. തിരുവനന്തപുരത്തു ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബഷീറിന്റെ പേര് ഔദ്യോ​ഗികമായി പ്രഖ്യാപിക്കും.

ശക്തമായ മത്സരമാണ് വേങ്ങരയിൽ ഇത്തവണ നടക്കാനിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ലോക്സഭാം​ഗമായി കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തതോടെയാണ് വേങ്ങരയിൽ ഉപതെരഞ്ഞടുപ്പിന് വിസിലുയർന്നത്. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല.

Read More >>