കുമ്മനം നടത്തുന്ന കള്ളപ്രചാരണം ഒരു ആർഎസ്എസ് പ്രചാരകിനു മാത്രം യോജിച്ചത്; സിപിഐഎം വിരുദ്ധപ്രചാരണം ആർഎസ്എസ് ഉന്നത നേതൃത്വത്തിന്റെ തീരുമാനപ്രകാരമെന്നും പി ജയരാജൻ

ഇത്തരം കള്ള പ്രചാരണം ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് പറ്റിയതല്ല. അതെ സമയം ആർഎസ്എസ് പ്രചാരകിന് മാത്രം നടത്താൻ കഴിയുന്ന ഒന്നാണതെന്നും പി ജയരാജൻ ആരോപിച്ചു. വാഹനങ്ങൾ കടന്നു പോവുന്നത് വീഡിയോയിൽ കാണാം. ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തതുമായുള്ള ഘോഷയാത്രയുടെ ദൃശ്യമാണത്.ഇതിൽ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യവും വിളിക്കുന്നതായി കാണുന്നില്ല. ഇത്തരമൊരു പ്രചാരണം നടത്തിയ കുമ്മനം ഇത് എവിടെ നടന്നതാണെന്നത് കൂടി വ്യക്തമാക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

കുമ്മനം നടത്തുന്ന കള്ളപ്രചാരണം ഒരു ആർഎസ്എസ് പ്രചാരകിനു മാത്രം യോജിച്ചത്; സിപിഐഎം വിരുദ്ധപ്രചാരണം ആർഎസ്എസ് ഉന്നത നേതൃത്വത്തിന്റെ തീരുമാനപ്രകാരമെന്നും പി ജയരാജൻ

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ടു സിപിഐഎം പ്രവർത്തകർ നടത്തിയ ആഘോഷപ്രകടനം എന്ന തരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യം നുണയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. ഏതൊരിടത്ത് എപ്പോഴോ നടന്ന ഘോഷയാത്രയുടെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്നുവെന്നും പി ജയരാജൻ വ്യക്തമാക്കി.

ഇത്തരം കള്ള പ്രചാരണം ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് പറ്റിയതല്ല. അതെ സമയം ആർഎസ്എസ് പ്രചാരകിന് മാത്രം നടത്താൻ കഴിയുന്ന ഒന്നാണതെന്നും പി ജയരാജൻ ആരോപിച്ചു. വാഹനങ്ങൾ കടന്നു പോവുന്നത് വീഡിയോയിൽ കാണാം. ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തതുമായുള്ള ഘോഷയാത്രയുടെ ദൃശ്യമാണത്.ഇതിൽ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യവും വിളിക്കുന്നതായി കാണുന്നില്ല. ഇത്തരമൊരു പ്രചാരണം നടത്തിയ കുമ്മനം ഇത് എവിടെ നടന്നതാണെന്നത് കൂടി വ്യക്തമാക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ആർഎസ്എസിന്റെ അഖിലേന്ത്യാ പ്രതിനിധി സഭ കോയമ്പത്തൂരിൽ യോഗം ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സിപിഐഎം വിരുദ്ധ പ്രചാരണമെന്ന് പി ജയരാജൻ ആരോപിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്ന ആർ എസ് എസ് എന്ന മതഭ്രാന്ത പ്രസ്ഥാനത്തെ തത്വാധിഷ്ഠിതമായി എതിർക്കാൻ കഴിയുന്നത് കോൺഗ്രസ്സിനല്ല,കമ്യുണിസ്റ് പ്രസ്ഥാനത്തിനാണെന്ന തിരിച്ചറിവ് ഉണ്ടായതിന്റെ ഫലമാണ് ഇത്തരം തീരുമാനമെന്നും ജയരാജൻ വ്യക്തമാക്കി.

രാമന്തളിയിലെ കൊലപാതകം സംബന്ധിച്ച് സിപിഐ (എം) ജില്ലാ കമ്മറ്റി പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.ഈ സംഭവത്തെ തങ്ങൾ അപലപിക്കുന്നതായും ഫലപ്രദമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇതാണ് പാർട്ടിയുടെ നിലപാടെന്നിരിക്കെ യാതൊരു ആധികാരികതയും ഇല്ലാത്ത ഇത്തരമൊരു വീഡിയോ ദൃശ്യം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘപരിവാർ ശ്രമം വിജയിക്കില്ലെന്നും പി ജയരാജൻ വ്യക്തമാക്കി.