ഒരെണ്ണം പൊളിഞ്ഞെങ്കിലും ഒരുപാട് പൊളിയാത്ത പാലങ്ങൾ ഉണ്ടാക്കി; ന്യൂനതകളുണ്ടെങ്കിലും മികച്ചഭരണം യുഡിഎഫിന്റേതെന്ന് പികെ കുഞ്ഞാലിക്കുട്ടി

പാലാരിവട്ടം പാലത്തിന്റെ കാര്യം ഞങ്ങൾ പല തവണ പറഞ്ഞുകഴിഞ്ഞതാണ്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. ആര് ഉത്തരവാദിയായാലും കണ്ടുപിടിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഒരെണ്ണം പൊളിഞ്ഞെങ്കിലും ഒരുപാട് പൊളിയാത്ത പാലങ്ങൾ ഉണ്ടാക്കി; ന്യൂനതകളുണ്ടെങ്കിലും മികച്ചഭരണം യുഡിഎഫിന്റേതെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഒരെണ്ണം പൊളിഞ്ഞെങ്കിലും ഒരുപാട് പൊളിയാത്ത പാലങ്ങൾ ഞങ്ങൾ ഉണ്ടാക്കിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. പാലാരിവട്ടം പാലം സൂചിപ്പിച്ചുകൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. ഭരിക്കുമ്പോൾ ഭരിക്കുന്നതുപോലെ ഭരിക്കണം. ചെറിയ ന്യൂനതകൾ ഉണ്ടാവുമെങ്കിലും ഭരണം നല്ലത് യു.ഡി.എഫിന്റേതായിരുന്നു. ജനങ്ങൾ ഇത് തിരിച്ചറിയുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലത്തിന്റെ കാര്യവും വിലയിരുത്തിക്കോട്ടെ. പാലാരിവട്ടം പാലത്തിന്റെ കാര്യം ഞങ്ങൾ പല തവണ പറഞ്ഞുകഴിഞ്ഞതാണ്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. ആര് ഉത്തരവാദിയായാലും കണ്ടുപിടിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മഞ്ചേശ്വരത്ത് സി.പി.എം.-ലീഗ് വോട്ടു കച്ചവടം നടക്കുന്നുവെന്നത് വെറും ഭാവന മാത്രമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റ് ചെയ്യുന്ന പണി ഞങ്ങൾക്കില്ല. ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ല. മഞ്ചേശ്വരത്ത് ഞങ്ങളുടെ ശക്തികൊണ്ടാണ് ജയിക്കുന്നത്. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും പത്രസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More >>