ആദിത്യനാഥിനെ മാതൃകയാക്കി മുഖ്യമന്ത്രി കുപ്പായം തുന്നി സന്ന്യാസിമാർ; കർണാടകത്തിൽ പുലിവാല് പിടിച്ച് ബിജെപി നേതാക്കൾ

ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതോടെ സംഘപരിവാറുമായി ചേർന്ന് പ്രവർത്തിക്കുന്ന നിരവധി സന്ന്യാസിമാർക്കാണ് സ്ഥാനമോഹം വന്നിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇവരെ പിണക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബിജെപി നേതൃത്വം. സന്ന്യാസിമാർക്ക് ചുറ്റുമാണ് ബിജെപിയുടെ പരമ്പരാഗത വോട്ടുകൾ സ്ഥിതി ചെയ്യുന്നത്. ഇവരെ പിണക്കുന്നത് ആത്മഹത്യാപരമായിരിക്കും.

ആദിത്യനാഥിനെ മാതൃകയാക്കി മുഖ്യമന്ത്രി കുപ്പായം തുന്നി സന്ന്യാസിമാർ; കർണാടകത്തിൽ പുലിവാല് പിടിച്ച് ബിജെപി നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ മാതൃകയാക്കി സ്ഥാനമോഹവുമായി കർണാടകത്തിൽ സന്ന്യാസിമാർ രംഗത്തെത്തുന്നത് ബിജെപി നേതാക്കളെ കുഴക്കുന്നു. മുഖ്യമന്ത്രി മോഹവുമായി നിരവധി നേതാക്കൾ തെരഞ്ഞെടുപ്പ് കാത്തിരിക്കവെയാണ് സന്ന്യാസിമാരും കസേര തേടി ഇറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമോ എന്നുപോലും തീർച്ചയാക്കാൻ കഴിയാതെ കുഴങ്ങുന്ന ബിജെപിക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ് ഇവർ.

മംഗളുരുവിനു സമീപമുള്ള ഗുരുപുര വജ്രാദേഹി മഠത്തിലെ രാജശേഖരാനന്ദ, ധാർവാഡ് മനഗുഡിയിലെ ശ്രീ ഗുരു ബസവ മഹാമനയിലെ ബസവാനന്ദ സ്വാമി, ചിത്രദുർഗയിലെ ശരണ മദര ഗുരു പീഠത്തിലെ മദര ചെന്നൈയ്യ സ്വാമി എന്നിവരാണ് പ്രമുഖ സ്ഥാനമോഹികൾ. ഇവരെക്കൂടാതെ ഒരു ഡസനോളം സന്ന്യാസിമാർ നേതൃത്തത്തെ സ്ഥാനമോഹം അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.

ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതോടെ സംഘപരിവാറുമായി ചേർന്ന് പ്രവർത്തിക്കുന്ന നിരവധി സന്ന്യാസിമാർക്കാണ് സ്ഥാനമോഹം വന്നിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇവരെ പിണക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബിജെപി നേതൃത്വം. സന്ന്യാസിമാർക്ക് ചുറ്റുമാണ് ബിജെപിയുടെ പരമ്പരാഗത വോട്ടുകൾ സ്ഥിതി ചെയ്യുന്നത്. ഇവരെ പിണക്കുന്നത് ആത്മഹത്യാപരമായിരിക്കും. എന്നാൽ മുഖ്യമന്ത്രിപദം പോലെ പ്രധാനമായ ഒരുസ്ഥാനം ഇവർക്ക് വിട്ടുനൽകാനും സാധ്യമല്ല.

Read More >>