ഒന്നും ചോർന്നില്ല, എല്ലാം ഊഹം; കർണാടക തെരഞ്ഞെടുപ്പ് തീയതി പുറത്തായതിൽ ഇലക്ഷൻ കമ്മീഷന്റെ കണ്ടെത്തൽ

നേരത്തെ കർണാടക പൊലീസ്‌ നടത്തിയ അന്വേഷണത്തിലും ടെലിവിഷൻ വാർത്തകളാണ് ട്വീറ്റുകൾക്ക് ആധാരം എന്ന് കണ്ടെത്തിയിരുന്നു.

ഒന്നും ചോർന്നില്ല, എല്ലാം ഊഹം; കർണാടക തെരഞ്ഞെടുപ്പ് തീയതി പുറത്തായതിൽ ഇലക്ഷൻ കമ്മീഷന്റെ കണ്ടെത്തൽ

കർണാടക തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപേ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് തീയതി ചോർന്നില്ലെന്ന കണ്ടെത്തലുമായി ഇലക്ഷൻ കമ്മീഷൻ. വെറും ഊഹത്തിന്റെ അടിസ്ഥാനത്തിൽ ഒരു ടെലിവിഷൻ ചാനൽ പ്രഖ്യാപിച്ച തീയതി അമിത് മാളവ്യ ട്വീറ്റ് ചെയ്യുകയാണുണ്ടായത് എന്നാണ്‌ അന്വേഷണത്തിൽ കണ്ടെത്തിയത്. തീയതികൾ ചോർന്നു എന്നത് തെറ്റാണ്. ട്വീറ്റ് ചെയ്യപ്പെട്ട തീയതികൾ എല്ലാം ശരിയായിരുന്നില്ലെന്നും ഇലക്ഷൻ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ടിവി ചാനലിന്റെ ഊഹിച്ചുള്ള വാർത്തകൾ പ്രകാരമാണ് അമിത് മാളവ്യയും കർണാടകത്തിലെ കോൺഗ്രസ്സ് നേതാവ് ശ്രീവത്സയും തീയതികൾ ട്വീറ്റ് ചെയ്തതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മിറ്റി കണ്ടെത്തി.

നേരത്തെ കർണാടക പൊലീസ്‌ നടത്തിയ അന്വേഷണത്തിലും ടെലിവിഷൻ വാർത്തകളാണ് ട്വീറ്റുകൾക്ക് ആധാരം എന്ന് കണ്ടെത്തിയിരുന്നു. കർണാടക തെരഞ്ഞെടുപ്പ് തീയതികൾ മുൻകൂട്ടി അമിത് മാളവ്യ ട്വീറ്റ് ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി നിയന്ത്രിക്കുകയാണെന്നുപോലും വിമർശനം ഉയർന്നിരുന്നു. വോട്ടെണ്ണൽ തീയതി ഒഴികെ മറ്റു തീയതികളെല്ലാം അമിത് മാളവ്യ കൃത്യമായി പ്രഖ്യാപിച്ചിരുന്നു. വിവാദമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും സ്ക്രീൻ ഷോട്ടുകൾ വൈറലായി മാറി.

Read More >>