സിറ്റിങ് എംഎൽഎമാർ സ്ഥാനാർഥികളാകേണ്ട; റഫാലിൽ ഊന്നി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തീരുമാനം

സി​റ്റിങ് എം​പി​മാ​രി​ൽ മ​ത്സ​രി​ക്കാ​ൻ താൽപ​ര്യ​മു​ള്ള​വ​ർ​ക്ക് സീ​റ്റ് ന​ൽ​കും. അ​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​യ​സാ​ധ്യ​ത​യു​ള്ള മൂ​ന്നു പേ​രു​ടെ പ​ട്ടി​ക സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ങ്ങ​ൾ ഹൈ​ക്ക​മാ​ൻ​ഡി​ന് ന​ൽ​ക​ണം.

സിറ്റിങ് എംഎൽഎമാർ സ്ഥാനാർഥികളാകേണ്ട; റഫാലിൽ ഊന്നി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തീരുമാനം

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാർ സ്ഥാനാർഥികളാകേണ്ടെന്ന് കോൺ​ഗ്രസ് തീരുമാനം. ഈ മാസം 25ന് മുമ്പ് സ്ഥാനാര്‍ഥിപ്പട്ടിക നല്‍കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെപിസിസിക്ക് നിര്‍ദേശം നല്‍കി. ഈ മാസം 18ന് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ തുടക്കമാകും. 25ന് ​ല​ഭി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ നി​ന്നും അ​ന്തി​മ പ​ട്ടി​ക ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ത​യാ​റാ​ക്കി മാ​ർ​ച്ച് ആ​ദ്യ വാ​ര​ത്തോ​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും രാഹുൽ ​ഗാന്ധിയുടെ നിർദേശമുണ്ട്.

എ​ന്നാ​ൽ സി​റ്റിങ് എം​പി​മാ​രി​ൽ മ​ത്സ​രി​ക്കാ​ൻ താൽപ​ര്യ​മു​ള്ള​വ​ർ​ക്ക് സീ​റ്റ് ന​ൽ​കും. അ​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​യ​സാ​ധ്യ​ത​യു​ള്ള മൂ​ന്നു പേ​രു​ടെ പ​ട്ടി​ക സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ങ്ങ​ൾ ഹൈ​ക്ക​മാ​ൻ​ഡി​ന് ന​ൽ​ക​ണം. നേ​തൃ​ത്വം ഇ​വ​രി​ൽ നി​ന്നും സ്ഥാ​നാ​ർ​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കും. മത്സരിക്കുന്ന കാര്യത്തിൽ ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യം രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വി​ളി​ച്ച പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും പാ​ർ​ട്ടി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് പുതിയ നിർണായക തീരുമാനങ്ങൾ.

പി​സി​സി അ​ധ്യ​ക്ഷ​ന്മാ​ർ മ​ത്സ​രിക്കേണ്ടതില്ലെന്നാണ് തീ​രു​മാ​ന​മെ​ങ്കി​ലും പാർട്ടി അധ്യക്ഷന് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. സം​ഘ​ട​നാ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ലും അ​ന്തി​മ തീ​രു​മാ​നം രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​താ​വും. ‍അതേസമയം, വിജയസാധ്യതയുള്ള സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നിഷേധിക്കേണ്ടതില്ലെന്നാണ് തീരുമാനം. കേരളത്തിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒരേ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തേണ്ടെന്നും തീരുമാനമായിട്ടുണ്ട്.

സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും കൃ​ത്യ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്ന് പി​സി​സി​ക​ൾ​ക്ക് രാ​ഹു​ൽ ഗാ​ന്ധി ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇനി മത്സരിക്കുന്നില്ലെ തീരുമാനിക്കുന്ന സിറ്റിങ് എംപിമാരുണ്ടെങ്കിൽ അവരുടെ സ്ഥാനത്ത് യുവാക്കളെ പരി​ഗണിക്കാനാണ് സാധ്യത. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് വടകരയില്‍ പുതിയ ആളെ കണ്ടെത്തേണ്ടി വരും. വയനാട് മണ്ഡലത്തില്‍ എം ഐ ഷാനവാസ് അന്തരിച്ചതിനാല്‍ അവിടെയും പുതിയ ആളെ കണ്ടെത്തേണ്ടി വരും. ഇതൊഴിച്ചാല്‍ കോണ്‍ഗ്രസില്‍ മറ്റ് സിറ്റിങ് എംപിമാരെല്ലാം മല്‍സരിക്കാനാണ് സാധ്യത.

അതേസമയം, റ​ഫാ​ൽ മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കാ​നാണ് യോ​ഗ​ത്തിന്റെ തീരുമാനം. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​നും നേ​താ​ക്ക​ൾ​ക്ക് പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.