പാ​ലാ​യി​ൽ നി​ഷ ജോ​സ് കെ ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാകും; ഔദ്യോഗിക തീരുമാനം വൈകില്ലെന്ന് ജോ​സ് കെ ​മാ​ണി വിഭാഗം

പാ​ലാ​യി​ൽ മാണി കുടുംബത്തിലെ അംഗം മത്സരിക്കുന്നു എ​ന്ന​താ​ണ് നി​ഷ​യുടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കുന്നത്. ജില്ലാ കമ്മിറ്റിയും പാലാ നിയോജക മണ്ഡലം കമ്മിറ്റിയും നിഷയെ പിന്തുണയ്ക്കുന്നുണ്ട്.

പാ​ലാ​യി​ൽ നി​ഷ ജോ​സ് കെ ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാകും; ഔദ്യോഗിക തീരുമാനം വൈകില്ലെന്ന് ജോ​സ് കെ ​മാ​ണി വിഭാഗം

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ഷ ജോ​സ് കെ ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും. കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നു​ള്ളി​ൽ നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള ധാരണയായി എന്ന് ജോ​സ് കെ ​മാ​ണിയോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ടും വ​നി​താ വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടു കഴിഞ്ഞു.

പാ​ലാ​യി​ൽ മാണി കുടുംബത്തിലെ അംഗം മത്സരിക്കുന്നു എ​ന്ന​താ​ണ് നി​ഷ​യുടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കുന്നത്. ജില്ലാ കമ്മിറ്റിയും പാലാ നിയോജക മണ്ഡലം കമ്മിറ്റിയും നിഷയെ പിന്തുണയ്ക്കുന്നുണ്ട്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് ഇ​ന്ന് പാ​ലാ​യി​ൽ ജോ​സ് വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കുമെന്നും ഔദ്യോഗിക തീരുമാനം വൈകില്ലെന്നും ജോ​സ് കെ ​മാ​ണി വിഭാഗം നേതാക്കൾ അറിയിച്ചു.

രാ​ജ്യ​സ​ഭാം​ഗ​ത്വം ന​ഷ്ട​പ്പെ​ടു​ത്തി ജോ​സ് കെ. ​മാ​ണി സ്ഥാ​നാ​ർ​ഥി​യാ​കേ​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫി​ലെ പൊ​തു വി​കാ​രം. അതേ സമയം ജോ​സ് കെ. ​മാ​ണി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മാധ്യമങ്ങളോട് പ്ര​തി​ക​രി​ച്ചു.