ഉഴവൂര്‍ വിജയനും കുടുംബത്തിനും ഫോണിലൂടെ വധഭീഷണി; അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനെതിരെ പരാതിയുമായി എന്‍സിപി നേതാവ്

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും വനിതാ കമ്മീഷനും എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയംഗം റാണി സാംജിയാണ് പരാതി നല്‍കിയത്. കഴിഞ്ഞമാസം 23നാണ് ഉഴവൂര്‍ വിജയന്‍ മരണപ്പെട്ടത്. മെയ് 21 വൈകുന്നേരം സുല്‍ഫിക്കര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു.

ഉഴവൂര്‍ വിജയനും കുടുംബത്തിനും ഫോണിലൂടെ വധഭീഷണി; അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനെതിരെ പരാതിയുമായി എന്‍സിപി നേതാവ്

അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കുകയും കുടുംബാംഗങ്ങളെ കുറിച്ച് അശ്ലീലവും അപവാദവും പറഞ്ഞതായും പരാതി. കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരിക്കെതിരെയാണ് പരാതി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും വനിതാ കമ്മീഷനും എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയംഗം റാണി സാംജിയാണ് പരാതി നല്‍കിയത്.

കഴിഞ്ഞമാസം 23നാണ് ഉഴവൂര്‍ വിജയന്‍ മരണപ്പെട്ടത്. മെയ് 21 വൈകുന്നേരം സുല്‍ഫിക്കര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. കൂടാതെ, കുടുംബാംഗങ്ങളെ കുറിച്ച് അശ്ലീലവും അപവാദവും പറഞ്ഞു.

Image Title

ഇതിനു മുമ്പ് എന്‍സിപി യുവജന വിഭാഗമായ എന്‍വൈസിയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനെയും സുല്‍ഫിക്കര്‍ ഫോണില്‍വിളിച്ച് ഉഴവൂര്‍ വിജയനെ കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയേയും പെണ്‍മക്കളേയും കുറിച്ച് കേട്ടാലറയ്ക്കുന്ന വിധത്തില്‍ അശ്ലീലവും അപമാനകരവുമായ രീതിയില്‍ സംസാരിക്കുകയും വിജയനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ഭീഷണിപ്പെടുത്തലുകളെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഉഴവൂര്‍ വിജയന്‍ മരണപ്പെട്ടതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Image Title

മാന്യമായി ജീവിച്ച ഉഴവൂര്‍ വിജയനെതിരെ വധഭീഷണി മുഴക്കുകയും അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും കുറിച്ച് അശ്ലീലവും അപമാനകരവുമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്ത സുല്‍ഫിക്കറിന്റെ പെരുമാറ്റം ഒരു പൊതുപ്രവര്‍ത്തകനു ചേര്‍ന്നതല്ല. അതിനാല്‍ സുല്‍ഫിക്കറിനെ അഗ്രോ ഇന്‍ഡസട്രീസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കണമെന്നും ഉചിതമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Read More >>