മന്ത്രിസ്ഥാനം എൻസിപിക്ക് നഷ്ടമാവില്ല; ആദ്യം കുറ്റമുക്തനാവുന്നയാൾക്ക് മന്ത്രിയാവാം

അന്വേഷണം പൂർത്തിയാക്കി ആദ്യം കുറ്റവിമുക്തനാവുന്നയാളെ വീണ്ടും മന്ത്രിയാക്കാമെന്നാണ് എൻസിപിയിലുണ്ടായ ധാരണ. ഇതനുസരിച്ച് ഹെെക്കോടതി ഉത്തരവിനെതിരേ തോമസ് ചാണ്ടി സുപ്രീം കോടതിയിൽ അപ്പീൽ നൽകും. എ കെ ശശീന്ദ്രനെതിരായ ഫോൺട്രാപ്പ് കേസും ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ ന‌ടക്കുന്നുണ്ട്.

മന്ത്രിസ്ഥാനം എൻസിപിക്ക് നഷ്ടമാവില്ല; ആദ്യം കുറ്റമുക്തനാവുന്നയാൾക്ക് മന്ത്രിയാവാം

തോമസ് ചാണ്ടി മന്ത്രിസഭയിൽ നിന്നും രാജിവച്ച ഒഴിവിൽ മന്ത്രി സ്ഥാനം എൻസിപിക്ക് വേണ്ടി ഒഴിച്ചിടും. എൻസിപി എംഎൽഎമാരായ എ കെ ശശീന്ദ്രനും തോമസ് ചാണ്ടിയും കുറ്റാരോപണവിധേയരായി രാജിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് തീരുമാനം. തോമസ് ചാണ്ടി വഹിച്ചിരുന്ന ​ഗതാ​ഗത വകുപ്പ് താൽക്കാലികമായി മുഖ്യമന്ത്രിയായിരിക്കും കെെകാര്യം ചെയ്യുന്നത്.

അന്വേഷണം പൂർത്തിയാക്കി ആദ്യം കുറ്റവിമുക്തനാവുന്നയാളെ വീണ്ടും മന്ത്രിയാക്കാമെന്നാണ് എൻസിപിയിലുണ്ടായ ധാരണ. ഇതനുസരിച്ച് ഹെെക്കോടതി ഉത്തരവിനെതിരേ തോമസ് ചാണ്ടി സുപ്രീം കോടതിയിൽ അപ്പീൽ നൽകും. എ കെ ശശീന്ദ്രനെതിരായ ഫോൺട്രാപ്പ് കേസും ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ ന‌ടക്കുന്നുണ്ട്.

എൻസിപിയുടെ മന്ത്രിസ്ഥാനം നഷ്ടമാവില്ലെന്നും ആദ്യം കുറ്റവിമുക്തനാവുന്നയാൾ വീണ്ടും മന്ത്രിയാവുമെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. തോമസ് ചാണ്ടിയുടെ കേസിൽ ഹെെക്കോടതി പരാമർശം മുന്നണിക്കും സർക്കാരിനും പ്രശ്നമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്. രാജിക്കത്തിൽ ഉപാധികൾ വച്ചിട്ടില്ല. കോടതി വിധി തോമസ് ചാണ്ടിക്ക് എതിരല്ല. തോമസ് ചാണ്ടി ഒഴിയുന്നതാണ് നല്ലതെന്ന് മുന്നണിയിലും പാർട്ടിയിലും അഭിപ്രായമുണ്ടായതിനാലാണ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജിക്കാര്യത്തിൽ സിപിഎെ സ്വീകരിച്ച നിലപാടിനെയും പീതാംബരൻ മാസ്റ്റർ വിമർശിച്ചു. ഘടകകക്ഷികളെ പരസ്യമായി വിമർശിക്കുന്നത് മുന്നണി മര്യാദകൾക്ക് യോജിച്ചതല്ലെന്നായിരുന്നു വിമർശനം. മന്ത്രിസഭാ യോ​ഗത്തിൽ നിന്നും വിട്ടുനിൽക്കാൻ പാടില്ലായിരുന്നു. സർക്കാരിന് കൂട്ടുത്തരവാദിത്വം നഷടപ്പെട്ടെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More >>