കെ സുധാകരനെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് നളിൻ കുമാർ കട്ടീൽ

രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഇത്രയധികം ആത്മാര്‍ത്ഥമായി സംസാരിക്കുകയും സമരത്തിനിറങ്ങാന്‍ തയ്യാറാവുകയും ആളാണ് കെ സുധാകരൻ എന്നും ബിജെപി എം‌പി

കെ സുധാകരനെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് നളിൻ കുമാർ കട്ടീൽ

കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ എംപി. രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഇത്രയധികം ആത്മാര്‍ത്ഥമായി സംസാരിക്കുകയും സമരത്തിനിറങ്ങാന്‍ തയ്യാറാവുകയും ചെയ്തയാളാണ് സുധാകരൻ. ബിജെപിക്ക് അനുയോജിച്ച ആളാണ് അദ്ദേഹമെന്നും നളിന്‍ കുമാര്‍ വ്യക്തമാക്കി. കേരളത്തോടുത്ത ദക്ഷിണ കന്നഡ മണ്ഡലത്തിൽ നിന്നുള്ള എംപി ആണ് കട്ടീൽ.

ആചാരങ്ങള്‍ ലംഘിക്കണമെന്നാണ് ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ കെ. സുധാകരന്‍ ബാദ്ധ്യസ്ഥനല്ലേ? ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ബിജെപിയില്‍ അണിചേരുകയാണെന്നും കട്ടീൽ കാസർഗോഡ് പറഞ്ഞു.

അതേസമയം ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി മാത്രം അധികാരത്തിലെറിയ രാജാവിനെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പെരുമാറുന്നതെന്ന് നളിൻ കുമാർ കട്ടീൽ പറഞ്ഞു. ഉത്തരം മുട്ടുമ്പോള്‍ ശരീരപ്രകൃതിയെ കുറിച്ച് കളിയാക്കുന്ന പിണറായി ഒരു കാര്യം മനസ്സിലാക്കണം. കേരളം നഷ്ടപെട്ടാല്‍ കുത്തിയിരിക്കന്‍പോലും സ്ഥലമുണ്ടാവില്ലെന്നും കട്ടീൽ പറഞ്ഞു.

Read More >>