ഈശ്വരിരേശൻ വളരെ ഊർജ്ജസ്വലയായ ഒരു നല്ല പൊതുപ്രവർത്തകയാണ്; എന്‍. ഷംസുദ്ദീന്‍

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഈശ്വരിരേശനോട് തൽസ്ഥാനം ഒഴിയാൻ സിപിഐ ആവശ്യപ്പെട്ടത് ചെയ്യാൻ പാടില്ലാത്ത ഒന്നായിരുന്നു എന്ന് മണ്ണാർക്കാട്...

ഈശ്വരിരേശൻ വളരെ ഊർജ്ജസ്വലയായ ഒരു നല്ല പൊതുപ്രവർത്തകയാണ്; എന്‍. ഷംസുദ്ദീന്‍

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഈശ്വരിരേശനോട് തൽസ്ഥാനം ഒഴിയാൻ സിപിഐ ആവശ്യപ്പെട്ടത് ചെയ്യാൻ പാടില്ലാത്ത ഒന്നായിരുന്നു എന്ന് മണ്ണാർക്കാട് എം.എൽ. എ എൻ ഷംസുദീൻ നാരദ ന്യൂസിനോട് പ്രതികരിച്ചു. പാലക്കാട് സിപിഐ ജില്ലാ സെക്രട്ടറിയായ കെ.പി. സുരേഷ് രാജായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്നത്. ഈ തെരഞ്ഞെടുപ്പിൽ എൻ. ഷംസുദീനാണ് വിജയിച്ചത്. അട്ടപ്പാടി ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്ന ഈശ്വരിനേശൻ സ്ഥലം എംഎൽഎയുടെ സുഹൃത്താണ് എന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ അതിനാൽ പാർട്ടി പ്രവർത്തനങ്ങളിൽ അലംഭാവം കാണിച്ചു എന്നുമായിരുന്നു ഈശ്വരിനേശന് എതിരെ പാലക്കാട്‌ സിപിഐ ജില്ലാ കൌൺസിൽ ആരോപിച്ചത്.

"സിപിഐയുടെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടിയുണ്ടായിട്ടുള്ളത്. ഈശ്വരിരേശൻ വളരെ ഊർജ്ജസ്വലയായ ഒരു നല്ല പൊതുപ്രവർത്തകയാണ്. ബ്ലോക്ക് പ്രസിഡന്റ്‌ എന്ന നിലയ്ക്കും അവിടുത്തെ എംഎൽഎ എന്ന നിലയ്ക്കും ഞങ്ങൾ സഹകരിച്ചാണ് പ്രവർത്തിച്ചത്. അത് അങ്ങനെത്തന്നെയാണല്ലോ വേണ്ടത്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലാണ് എങ്കിലും അട്ടപ്പാടിയുടെ പൊതുപ്രശ്ങ്ങളിൽ വികസനകാര്യങ്ങളിലും ഞങ്ങൾ സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. പിന്നോക്ക വിഭാഗത്തിൽ നിന്നും ഉയർന്നു വരുന്ന ഒരു ലീഡറിനോട് സിപിഐ ഇങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ് എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം. ഞാൻ മനസ്സിലാക്കിയിടത്തോളം, സിപിഐയുടെ പ്രാദേശിക നേതൃത്വത്തിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ ഈശ്വരിരേശന്റെ രാജി ആവശ്യപ്പെടുന്നതിൽ വരെ എത്തിയത്.

ഞങ്ങൾക്ക് അവരെക്കുറിച്ച് നല്ല അഭിപ്രായം മാത്രമേയുള്ളൂ. ഈശ്വരിരേശൻ ജില്ലാ പഞ്ചായത്തംഗമായിരുന്നപ്പോഴും ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്നപ്പോഴുമുള്ള രണ്ടു ടെർമിലും ഞാനാണ് അവിടുത്തെ എം.എൽ എ. അവിടുത്തെ പഞ്ചായത്തു പ്രസിഡന്റ്മാരൊക്കെ സിപിഐയും സിപിഐഎമ്മിലും ഉള്ളവരാണ് ഇപ്പോൾ. അവരോടും നമ്മൾ സഹകരിച്ചാണ് പോകുന്നത്. അങ്ങനെ അന്ധമായ ഒരു രാഷ്ട്രീയ വിരോധം ഞങ്ങൾ പരസ്പരം പൊതുപ്രവർത്തനത്തിൽ സൂക്ഷിക്കാറില്ല. അതിനെ ഒരു കാരണമാക്കി പിന്നോക്കവിഭാഗക്കാരിയായ ഒരു സ്ത്രീയോട് രാഷ്ട്രീയനടപടി എടുക്കുന്നതിനോട് യോജിപ്പില്ല. " എൻ. ഷംസുദീൻ പറഞ്ഞു.

Read More >>