മുത്തലാഖ് ബിൽ: ലോക്സഭയിൽ എത്താതെ കല്ല്യാണത്തിന് പോയ കുഞ്ഞാലിക്കുട്ടിയോട് ലീ​ഗ് വിശ​ദീകരണം തേടി

വിവാദ വിഷയത്തിൽ അണികളോട് എന്തു മറുപടി നൽകണമെന്ന് ഹൈദരലി തങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ ചില പഞ്ചായത്ത് കമ്മിറ്റികൾ ഇന്നലെയും ഇന്നും കത്ത് നൽകിയിരുന്നു.

മുത്തലാഖ് ബിൽ: ലോക്സഭയിൽ എത്താതെ കല്ല്യാണത്തിന് പോയ കുഞ്ഞാലിക്കുട്ടിയോട് ലീ​ഗ് വിശ​ദീകരണം തേടി

മുത്തലാഖ് ബിൽ സംബന്ധിച്ച് ലോക്സഭയിൽ നടന്ന നിർണായക ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതെ കല്ല്യാണത്തിനു പോയ മുസ്ലിം ലീ​ഗ് എംഎൽഎ പി കെ കുഞ്ഞാലിക്കുട്ടിയോട് പാർട്ടി വിശദീകരണം തേടി. ലീ​ഗ് ദേശീയകാര്യ ഉപദേശക സമിതി ചെയർമാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് വിശദീകരണം തേടിയത്. കുഞ്ഞാലിക്കുട്ടിയുടെ നിലപാട് പാർട്ടിക്കുള്ളിൽ പുറത്തും വൻ വിമർശനത്തിനും എതിർപ്പിനും കാരണമായ സാഹചര്യത്തിലാണ് നടപടി.

കുഞ്ഞാലിക്കുട്ടിയുടെ നിലപാട് സംബന്ധിച്ച ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും പാർട്ടിയുടെ ജില്ലാ-പ്രദേശിക ഘടകങ്ങൾ മറുപടി പറയേണ്ട സ്ഥിതി വന്നപ്പോഴാണ് സംസ്ഥാന ഘടകം ഇടപെട്ടത്. വിവാദ വിഷയത്തിൽ അണികളോട് എന്തു മറുപടി നൽകണമെന്ന് ഹൈദരലി തങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ ചില പഞ്ചായത്ത് കമ്മിറ്റികൾ ഇന്നലെയും ഇന്നും കത്ത് നൽകിയിരുന്നു. കൂടാതെ, പാർട്ടി പരിപാടികൾ ഉള്ളതിനാൽ ലോക്സഭയിലെ ചർച്ചയിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടി പുറത്തിറക്കിയ വാർത്താകുറിപ്പ് നേതാക്കൾക്കിടയിൽ വിമർശനത്തിന് വഴിവെച്ചു. ഇതിൽ നേതാക്കളും അണികളും തൃപ്തരല്ലാത്ത സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയോട് ഹൈദരലി തങ്ങൾ വിശദീകരണം ചോദിക്കാൻ തീരുമാനിച്ചത്.

മു​ത്ത​ലാ​ഖ്​ ബി​ൽ ച​ർ​ച്ച​ക്കു​ ശേ​ഷം കോ​ൺ​ഗ്ര​സി​നൊ​പ്പം വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ച​തെ​ന്നും പൊ​ടു​ന്ന​നെ ചി​ല പാ​ർ​ട്ടി​ക​ൾ​ക്കൊ​പ്പം തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നുമാണ് കു​ഞ്ഞാ​ലി​ക്കു​ട്ടി കഴിഞ്ഞദിവസം പുറത്തിറക്കിയ വാ​ർ​ത്താ​കു​റി​പ്പി​ൽ വ്യ​ക്തമാ​ക്കിയത്. ഇ​ടി മു​ഹ​മ്മ​ദ് ബ​ഷീ​റു​മാ​യി ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു​വെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വിശദീകരിക്കുന്നു. എന്നാൽ ന്യൂ​ന​പ​ക്ഷ പ്ര​ശ്​​ന​ങ്ങ​ളി​ൽ മു​സ്​​ലിം​ ലീ​ഗി​​​​​ന്‍റെ പു​തി​യ ദേ​ശീ​യ നേ​തൃ​ത്വം പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന ആ​ക്ഷേ​പം സാ​ധൂ​ക​രി​ക്കു​ന്ന​താ​യി ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് പ്രധാനമായും ഉയരുന്ന​ വി​മ​ർ​ശ​നം.

അതേസമയം, വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കാതെ ലീ​ഗ് നേതാക്കൾ ഒഴിഞ്ഞുമാറുന്നതിനെതിരെ ഇതര സംഘടനാ നേതാക്കളിൽ തന്നെ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. സ​മ​സ്​​ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ, എംഇഎ​സ്, ഐഎ​ൻഎ​ൽ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, സോ​ളി​ഡാ​രി​റ്റി തു​ട​ങ്ങി​യ​ സംഘടനകളാണ് ക​ടു​ത്ത പ്ര​തി​ഷേ​ധ​മ​റി​യി​ച്ചത്.

സു​ഹൃ​ത്തിന്‍റെ മകളുടെ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പങ്കെടുക്കാൻ പോയതി​നാ​ലാ​ണ്​ കു​ഞ്ഞാ​ലി​ക്കു​ട്ടി സ​ഭ​യി​ലെ​ത്താ​തി​രു​ന്ന​ത്. അ​തേ​സ​മ​യം, മ​ക​ളു​ടെ വി​വാ​ഹാ​ഘോ​ഷം ​പോ​ലും വ​ക​വെ​ക്കാ​തെ എഐഎംഐഎം നേ​താ​വ്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി സ​ഭ​യി​ലെ​ത്തി സ​ജീ​വ​മാ​യി ​ച​ർ​ച്ച​യി​ൽ പങ്കെ​ടു​ത്ത്​​ ബി​ല്ലി​നെ​തി​രെ വോ​ട്ട്​ ചെ​യ്​​തു. ഇതിൽ അദ്ദേഹം വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ബി​ല്ലി​ന്മേ​ൽ ച​ർ​ച്ച ന​ട​ന്ന വ്യാ​ഴാ​ഴ്​​ച കോ​ൺ​ഗ്ര​സും ബിജെപി​യും ത​ങ്ങ​ളുടെ അം​ഗ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​വ​ണ​മെ​ന്ന്​ വി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

നേ​രത്തെ, മും​ബൈ​യി​ൽ​ നി​ന്ന്​ വി​മാ​നം വൈ​കി​യ കാ​ര​ണം പ​റ​ഞ്ഞ്​ ഉ​പ​രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബിജെപി​ക്കെ​തി​രെ വോ​ട്ട്​ ചെയ്യാ​ൻ എ​ത്താ​തി​രു​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യി​രു​ന്നു.