ചെന്നിത്തലയ്‌ക്കെതിരെ പടയൊരുക്കം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണം; അസീസിനെ പിന്തുണച്ച് കെ.മുരളീധരന്‍

എം എൽ എമാരുടെ പിന്തുണ കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഐ വിഭാഗം പ്രവർത്തകർ ചെന്നിത്തലയെ നേതൃസ്ഥാനത്തേക്കു വാഴിക്കാൻ പടയൊരുക്കം നടത്തിയത്. എന്നാൽ മികച്ച പ്രതിപക്ഷ നേതാവെന്ന ബഹുമതി നേടാൻ ചെന്നിത്തലയ്ക്കായില്ല. മാത്രമല്ല, ഭരണ പക്ഷത്തെ പ്രതിസന്ധിയിലാക്കാമായിരുന്ന അവസരങ്ങൾ തുടരെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇതൊക്കെ നേതൃസ്ഥാനത്തേക്കുള്ള പുതിയ ചർച്ചകൾക്ക് ആക്കം കൂടിയിരിക്കുകയാണ്.

ചെന്നിത്തലയ്‌ക്കെതിരെ പടയൊരുക്കം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണം; അസീസിനെ പിന്തുണച്ച് കെ.മുരളീധരന്‍

കോൺഗ്രസ്സിൽ ചെന്നിത്തലയ്‌ക്കെതിരെ പടയൊരുക്കം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നും മുൻ കെപിസിസി പ്രസിഡന്റും നേതാവുമായ കെ.മുരളീധരന്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയേക്കാള്‍ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഉമ്മന്‍ചാണ്ടിക്കാകുമെന്ന ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിന്റെ പ്രസ്താനവനയെ കെ.മുരളീധരന്‍ അനുകൂലിച്ചു. കൂടാതെ, ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊളളുന്നു- മുരളീധരന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


കഴിഞ്ഞ ദിവസം ചെന്നിത്തലക്കെതിരെ എ.എ.അസീസ് പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ അത്ര പിന്തുണ ചെന്നിത്തലക്ക് കിട്ടുന്നില്ലെന്നും അസീസ് വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയെ പോലെ ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്കാവില്ല എന്ന് പറഞ്ഞെങ്കിലും സംഭവം വിവാദമായതിനെ തുടർന്ന് അദ്ദേഹം തിരുത്തി. ഇതോടെയാണ് മുരളീധരൻ ചർച്ച വീണ്ടും സജീവമാക്കിയത്.


എം എൽ എമാരുടെ പിന്തുണ കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഐ വിഭാഗം പ്രവർത്തകർ ചെന്നിത്തലയെ നേതൃസ്ഥാനത്തേക്കു വാഴിക്കാൻ പടയൊരുക്കം നടത്തിയത്. എന്നാൽ മികച്ച പ്രതിപക്ഷ നേതാവെന്ന ബഹുമതി നേടാൻ ചെന്നിത്തലയ്ക്കായില്ല. മാത്രമല്ല, ഭരണ പക്ഷത്തെ പ്രതിസന്ധിയിലാക്കാമായിരുന്ന അവസരങ്ങൾ തുടരെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇതൊക്കെ നേതൃസ്ഥാനത്തേക്കുള്ള പുതിയ ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്ന് മുസ്ലിംലീഗ് അടക്കമുള്ള യുഡിഎഫിലെ ചില ഘടകകക്ഷികള്‍ക്കും അഭിപ്രായമുണ്ട്. വേങ്ങര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച യോഗങ്ങളിൽ നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്തിട്ടുമുണ്ട്.

Read More >>