നേതാക്കൾ പൊലീസ് അതിക്രമങ്ങൾക്കൊപ്പം; കാസർഗോഡ് ലീഗിൽ പൊട്ടിത്തെറി; രാജി ഭീഷണിയുമായി എംഎസ്എഫ് നേതാക്കൾ

ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ലീഗ് എംഎൽഎമാർ പൊതുചടങ്ങുകളിൽ പങ്കെടുത്തതും എംഎസ്എഫിനെ വിറളി പിടിപ്പിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് കാസർഗോഡ് മണ്ഡലം പ്രസിഡന്റ് അനസ് എതിർത്തോട് അടക്കമുള്ള നേതാക്കൾ രാജി വെക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

നേതാക്കൾ പൊലീസ് അതിക്രമങ്ങൾക്കൊപ്പം; കാസർഗോഡ് ലീഗിൽ പൊട്ടിത്തെറി; രാജി ഭീഷണിയുമായി എംഎസ്എഫ് നേതാക്കൾ

എംഎസ്എഫ് നേതാക്കൾക്ക് എതിരേയുണ്ടായ പൊലീസ് അതിക്രമങ്ങളോട് നേതൃത്വം പുലർത്തുന്ന നിസ്സംഗതമൂലം കാസർഗോഡ് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ചില രാഷ്ട്രീയ സംഘട്ടനങ്ങളുടെ പേരിൽ എംഎസ്എഫ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്ക് കാസർഗോഡ് പൊലീസ് സ്റ്റേഷനിൽ വച്ച് കടുത്ത മർദനവും നേരിടേണ്ടി വന്നു.

എന്നാൽ വിഷയത്തിൽ പോലീസിനൊപ്പം നിൽക്കുന്ന നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിക്കുന്നതെന്ന് പാർട്ടിയിലെ യുവാക്കളും എംഎസ്എഫും ആരോപിച്ചിരുന്നു. പാർട്ടിക്കുള്ളിൽ മാസങ്ങളോളമായി നിലനിൽക്കുന്ന ഈ പ്രശ്നങ്ങൾ ഇപ്പോൾ പ്രത്യക്ഷ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എംഎസ്എഫ് നേതാക്കൾ പരാതി നൽകിയിരുന്നെങ്കിലും ഇതിലും നേതാക്കൾ ഇടപെട്ടില്ല. പൊലീസ് മർദനം സംബന്ധിച്ച വിഷയം സംസ്ഥാന തലത്തിൽ ഉയർത്തിക്കാട്ടാനും നേതാക്കൾ പരാജയപ്പെട്ടെന്നും എംഎസ്എഫ് പ്രവർത്തകർ ആരോപിക്കുന്നു.

ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ലീഗ് എംഎൽഎമാർ പൊതുചടങ്ങുകളിൽ പങ്കെടുത്തതും എംഎസ്എഫിനെ വിറളി പിടിപ്പിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് കാസർഗോഡ് മണ്ഡലം പ്രസിഡന്റ് അനസ് എതിർത്തോട് അടക്കമുള്ള നേതാക്കൾ രാജി വെക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. നേതൃത്വത്തോട് വിവിധ വിഷയങ്ങളിൽ വിയോജിപ്പ് വച്ചുപുലർത്തുന്ന പാർട്ടിയിലെ ഒരു വിഭാഗവും എംഎസ്എഫിനൊപ്പം നിലകൊള്ളുന്നതായാണ് റിപ്പോർട്ടുകൾ.

Read More >>