മുഖ്യമന്ത്രിയെ ജാതിത്തെറി വിളിച്ച സംഭവം: സുകുമാരൻ നായർ ഇടപെടണമെന്ന് എം എം ലോറൻസ്

'ആ ചോക കൂതിമോന്റെ മോന്തയടിച്ചു പറിക്കണം' എന്ന് പരസ്യമായി പ്രതികരിച്ചത് സംഘടനയുടെ നിലപാട് മൂലമാണ്. മുഖ്യമന്ത്രിയുടെ ജാതിപ്പേര് വിളിക്കാൻ ആ സ്ത്രീ തയ്യാറായത് കഷ്ടമാണ്.

മുഖ്യമന്ത്രിയെ ജാതിത്തെറി വിളിച്ച സംഭവം: സുകുമാരൻ നായർ ഇടപെടണമെന്ന് എം എം ലോറൻസ്

നായർസ്ത്രീ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിച്ച സംഭവത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അടിയന്തരമായി ഇടപെടണമെന്ന് മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ്. ഈ രൂപത്തിൽ കാര്യങ്ങൾ കൈവിട്ടു പോകുന്നത് നായന്മാർക്ക് മാത്രമല്ല, എല്ലാവർക്കും ദോഷമാകുന്ന സാഹചര്യമുണ്ടാക്കുമെന്നും ലോറൻസ് പറഞ്ഞു. തെരുവില്‍ ലഹളയ്ക്കും സമുദായ ധ്രുവീകരണത്തിനും ഇടയാക്കുന്ന സംഭവമാണിതെന്നും അദ്ദേഹം നാരദാ ന്യൂസിനോടു പറഞ്ഞു.

'ആ ചോക കൂതിമോന്റെ മോന്തയടിച്ചു പറിക്കണം' എന്ന് പരസ്യമായി പ്രതികരിച്ചത് സംഘടനയുടെ നിലപാട് മൂലമാണ്. മുഖ്യമന്ത്രിയുടെ ജാതിപ്പേര് വിളിക്കാൻ ആ സ്ത്രീ തയ്യാറായത് കഷ്ടമാണ്. ഇത് അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്നു. 'സുകുമാരൻ നായർ ഈ കാര്യം വേണ്ടവിധത്തിൽ കാണുകയും വിഷയത്തിൽ ഇടപെടുകയും കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ നടപടികളെടുക്കുകയും വേണം'- എം എം ലോറൻസ് ആവശ്യപ്പെട്ടു.

സിപിഐഎം കാരണമല്ല ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന സുപ്രീംകോടതി വിധി വന്നത്. എന്നാൽ സംഭവത്തെ ആ രീതിയിൽ വ്യാഖ്യാനിക്കുന്നത് സമുദായ സംഘടനാ നേതാക്കളുടെയും വലതുപക്ഷ നേതാക്കളുടെയും വാക്കുകൾ വഴിയാണ്. പിണറായി വിജയനെ ജാതിത്തെറി വിളിച്ച സ്ത്രീയടക്കം പങ്കുവച്ചത് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട വിവരമാണ്. അതിനാൽ ചേരി തിരിവുണ്ടാക്കാൻ ശ്രമിക്കരുതെന്നും ലോറൻസ് ആവശ്യപ്പെട്ടു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നായന്മാർ നടത്തുന്ന സമരത്തിനിടയിൽ പത്തനംതിട്ട ചെറുകോൽ സ്വദേശിയായ സ്ത്രീയാണ് മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ച്‌ പുലഭ്യം പറഞ്ഞത്. വലതുപക്ഷ നായർ സമരത്തിൽ മറ്റു ജാതിക്കാരെ അധിക്ഷേപിക്കുന്നത് അധഃപതനമാണ്.

പ്രശ്‍നം ആളിക്കത്തിക്കുന്ന സമീപനമാണ് ബിജെപി- ആർഎസ്എസ്- കോൺഗ്രസ് നേതാക്കൾക്കുള്ളത്. ഇത് ആത്മഹത്യാപരമാണ്. വർഗീയ നിലപാട് സ്വീകരിക്കാതിരുന്ന എൻഎസ്എസ് ആ ശൈലി തന്നെ തുടരുമെന്നാണ് പ്രതീക്ഷ. ജാതിപ്പേരു വിളിച്ച്‌ അധിക്ഷേപിച്ചതു കൊണ്ട് മുഖ്യമന്ത്രിയുടെ സ്വാധീനം കുറയാൻ പോകുന്നില്ലെന്നും ലോറൻസ് അഭിപ്രായപ്പെട്ടു.

Read More >>