നിലമ്പൂര്‍ കാട്ടില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നതായി സിപിഐ മാവോയിസ്റ്റ് മുഖപത്രം; ട്രൈ ജംങ്ഷനില്‍ ആക്ഷന്‍ നടത്തുമെന്ന് പ്രഖ്യാപനം

സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയിലെ കുപ്പു ദേവരാജിനും അജിതയ്ക്കും പുറമേ സംഘാംഗമായ മഞ്ജുവും കൊല്ലപ്പെട്ടിരുന്നെന്നാണ് മുഖപത്രമായ 'മാവോയിസ്റ്റ്' പറയുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി മുഖപത്രം പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നതിനിടെയാണ് അജിതയും മഞ്ജുവും വെടിയേറ്റു മരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ അനുസ്മരിക്കുന്നതായാണ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് അനുഭാവികള്‍ക്കിടയില്‍ വിതരണത്തിനായി തയ്യാറാക്കിയ മുഖപത്രം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കു ലഭിച്ചതായാണ് വിവരം.

നിലമ്പൂര്‍ കാട്ടില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നതായി സിപിഐ മാവോയിസ്റ്റ് മുഖപത്രം; ട്രൈ ജംങ്ഷനില്‍ ആക്ഷന്‍ നടത്തുമെന്ന് പ്രഖ്യാപനം

നിലമ്പൂരിലെ കരുളായി റെയ്ഞ്ചിലുള്ള പടുക്ക വനത്തില്‍ തണ്ടര്‍ബോള്‍ട്ട് വെടിവച്ചു കൊന്നത് മൂന്നു മാവോയിസ്റ്റുകളെയാണെന്നു സിപിഐ മാവോയിസ്റ്റ് മുഖപത്രമായ 'മാവോയിസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തതായി ഇന്റലിന്‍ജന്‍സിനെ ഉദ്ധരിച്ച് മലയാള മനോരമ. സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയിലെ കുപ്പു ദേവരാദിനും അജിതയ്ക്കും പുറമേ സംഘാംഗമായ മഞ്ജുവും കൊല്ലപ്പെട്ടിരുന്നെന്നാണു മുഖപത്രമായ 'മാവോയിസ്റ്റ്' പറയുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി മുഖപത്രം പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നതിനിടെയാണ് അജിതയും മഞ്ജുവും വെടിയേറ്റു മരിക്കുന്നേെതന്നും മുഖപ്രസംഗത്തില്‍ അനുസ്മരിക്കുന്നതായാണു റിപ്പോര്‍ട്ട്. മാവോയിസ്റ്റ് അനുഭാവികള്‍ക്കിടയില്‍ വിതരണത്തിനായി തയ്യാറാക്കിയ മുഖപത്രം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ചതായാണ് വിവരം. ഏറ്റുമുട്ടലിനു ശേഷം കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ മാത്രമാണു പൊലീസിനു കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നത്. മഞ്ജുവിന്റെ മൃതദേഹം മാവോയിസ്റ്റുകള്‍ കടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിലെ ട്രൈ ജംങ്ഷനില്‍ ഗറില്ലാ യുദ്ധം തുടങ്ങുമെന്ന പ്രഖ്യാപനവും മുഖപത്രത്തിലുണ്ട്. ട്രൈ ജംങ്ഷനില്‍ ചുവന്ന ഇടനാഴി സ്ഥാപിക്കാന്‍ മാവോയിസ്റ്റുകളുടെ പുതിയ ദളമായ വരാഹിണി ശ്രമം തുടങ്ങിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് വരാഹിണി ദളത്തിന്റെ ചുമതലയുള്ള സി പി മൊയ്തീനും സംഘവും വയനാട്ടിലെ മുണ്ടക്കൈയിലെത്തിയതെന്നും പൊലീസ് പറയുന്നു.

ഏഴു മാസം വനത്തിലൂടെ സഞ്ചരിച്ച് വഴികള്‍ പഠിച്ചശേഷമാണ് മാവോയിസ്റ്റ് സംഘാംഗങ്ങള്‍ 2012 ഡിസംബറില്‍ വയനാട്ടിലെത്തിയതെന്നും അത് വഴിയാണ് ട്രൈ ജംങ്ഷനില്‍ പശ്ചിമഘട്ട മേഖലാ സമിതിയുടെ പ്രവര്‍ത്തന കേന്ദ്രം സ്ഥാപിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. വയനാട്ടിലെ ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കൂടെ കൂട്ടാനുള്ള ശ്രമം വിജയിച്ചതായും മുഖപത്രം പറയുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More >>