സ്ത്രീവിരുദ്ധരെ പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിർത്തുമോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ എം സി ഖമറുദ്ദിൻ

സ്ത്രീവിരുദ്ധരെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ എം സി ഖമറുദ്ദീന്‍ സ്ത്രീ വിരുദ്ധരായവരെ പ്രചാരണത്തിനിറക്കുന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി പറയാൻ തയ്യാറായില്ല.

സ്ത്രീവിരുദ്ധരെ പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിർത്തുമോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ എം സി ഖമറുദ്ദിൻ

ഫേസ്ബുക് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുമ്പറമ്പിലിന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾ സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാതെ ഉരുണ്ടുകളിച്ച് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി എം സി ഖമറുദ്ദീന്‍. മുസ്ലിം ലീഗ് നേതാവ് കൂടിയായ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തത് സംബന്ധിച്ച് വിമർശനങ്ങളുയർത്തിയതിനാണ് കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി ഫിറോസ് കുന്നമ്പറമ്പിൽ ഫേസ്ബുക് ലൈവിലെത്തിയത്. എന്നാൽ ഫിറോസ് എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നു പറഞ്ഞ എം സി ഖമറുദ്ദീന്‍ സ്ത്രീവിരുദ്ധരായ ആളുകളെ പ്രചാരണത്തിനിറക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിലപാട് പറയാൻ തയ്യാറായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫിറോസിനെ യാദൃശ്ചികമായി കാണുകയായിരുന്നുവെന്നും അദ്ദേഹത്തെ ആരാണ് പ്രചാരണത്തിന് കൊണ്ടുവന്നതെന്ന് അറിയില്ലെന്നും എം സി ഖമറുദ്ദീന്‍ വ്യക്തമാക്കി. ഫിറോസിനെ നേരത്തെ പരിചയമുണ്ടെന്നും എം സി ഖമറുദ്ദീന്‍ പറഞ്ഞു. സ്ത്രീവിരുദ്ധരെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ എം സി ഖമറുദ്ദീന്‍ സ്ത്രീ വിരുദ്ധരായവരെ പ്രചാരണത്തിനിറക്കുന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി പറയാൻ തയ്യാറായില്ല.

മഞ്ചേശ്വരത്ത് ലീഗിന് വേണ്ടി പ്രചരണത്തിനിറങ്ങിയ ഫിറോസ് കുന്നംപറമ്പിലിനെ വിമർശിച്ച് നിരവധിപ്പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. എന്നാൽ പ്രതികരിച്ച സ്ത്രീകളെ മാത്രം ലക്‌ഷ്യം വച്ചുകൊണ്ടാണ് ഫിറോസ് ഫേസ്ബുക് ലൈവിലെത്തിയത്. സ്വന്തം നാടിനും വീടിനും അപമാനമായ രീതിയിൽ ജീവിക്കുന്ന ഒരു സ്ത്രീ എന്തെങ്കിലും എഴുതിയാൽ അത് തന്നെ ബാധിക്കില്ല എന്നാണ് ഫിറോസ് പറയുന്നത്. പ്രവാചകനെതിരെ വരെ പോലും ഫേസ്ബുക്കിൽ എഴുതുകയും, ആരാണെന്ന് അറിയാത്തവർക്ക് സ്വന്തം ശരീരം നല്കാൻ തയാറായ വ്യക്തിയാണ് തന്നെ വിമർശിക്കുന്നതെന്നും ഫിറോസ് പറയുന്നു. കൂടാതെ വേശ്യയെ പോലെ ജീവിക്കുന്ന ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണങ്ങൾക്കൊന്നും മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും പറഞ്ഞ് കൊണ്ടാണ് ഫിറോസിന്റെ വിവാദ ലൈവ് വീഡിയോ അവസാനിക്കുന്നത്.

Read More >>