35ൽ 28 സീറ്റ്: മട്ടന്നൂർ ന​ഗരസഭാ ഭരണം എൽഡിഎഫിന്

35ൽ 28 സീറ്റുകൾ നേടിയാണ് എൽഡിഎഫ് ന​ഗരസഭയുടെ ഭരണം നേടിയത്. യുഡിഎഫിന് 7 സീറ്റുകളും ലഭിച്ചു. ബിജെപിക്കും മറ്റുള്ളവർക്കും ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല.

35ൽ 28 സീറ്റ്: മട്ടന്നൂർ ന​ഗരസഭാ ഭരണം എൽഡിഎഫിന്

മട്ടന്നൂർ ന​ഗരസഭ എൽഡിഎഫിന്. 35ൽ 28 സീറ്റുകൾ നേടിയാണ് എൽഡിഎഫ് ന​ഗരസഭയുടെ ഭരണം നേടിയത്. യുഡിഎഫിന് ഏഴു സീറ്റുകളും ലഭിച്ചു. ബിജെപിക്കും മറ്റുള്ളവർക്കും ഒരു സീറ്റുപോലും ലഭിച്ചില്ല.

രാവിലെ 10 മണിയോടുകൂടി ആരംഭിച്ച വോട്ടെണ്ണലിൽ ആദ്യം മുതൽ തന്നെ എൽഡിഎഫ് ലീഡ് നിലനിർത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ന​ഗരസഭയിൽ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 21 സീറ്റുകളാണ് എൽ‍ഡിഎഫിനുണ്ടായിരുന്നത്.

35വാർഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 112 സ്ഥാനാർത്ഥികളാണ് മത്സര രം​ഗത്തുണ്ടായിരുന്നത്. 82.91 ശതമാനം പേരാണ് മട്ടന്നൂർ ന​ഗരസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.

Read More >>