ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിരത്തിയ വാദം പൊളിയുന്നു; വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയെന്ന് റിപ്പോര്‍ട്ട്
10,38,419 വിനോദസഞ്ചാരികള്‍ സംസ്ഥാനത്തേക്ക് വന്നു. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 60,940 പേര് അധികം. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 5.67 ശതമാനം വര്‍ദ്ധന ഉണ്ടായെന്നും പ്രോഗ്രസ് കാര്‍ഡ് അവകാശപ്പെടുന്നു. കണക്കുകള്‍ തന്നെ കാര്യങ്ങൾ വ്യക്തമാക്കുമ്പോൾ പിന്നെ, വിനോദ സഞ്ചാരികള്‍ കേരളത്തെ കൈവിടുന്നുവെന്ന പേരിലുള്ള പ്രസംഗം ഇനി വിലപ്പോവുമോ?
ബാറുകള്‍ അടച്ചിട്ട ഒരു വര്‍ഷത്തിനുള്ളില്‍ വിനോദ സഞ്ചാരികള്‍ കൂടുതലായി സംസ്ഥാനത്തേക്ക് എത്തിയെന്ന് സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. പുതിയ മദ്യനയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉന്നയിച്ച വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം എന്ന വാദത്തിന് കടക വിരുദ്ധമാണിത്. വിനോദ സഞ്ചാരികൾ കൂടുതലായി സംസ്ഥാനത്തേക്ക് എത്തുന്നില്ലെന്നും പല ബാറുകളും അടച്ചിട്ടതിനാലാണ് ഈ മേഖലയിൽ മാന്ദ്യമുണ്ടാകുന്നത് എന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ ഏഴ് ശതമാനത്തോളം വിനോദ സഞ്ചാരികള്‍ കൂടുതലായി സംസ്ഥാനത്തേക്ക് എത്തിയെന്നാണ് സർക്കാർ തന്നെ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
Progress report of LDF government
ഇക്കഴിഞ്ഞ അഞ്ചാം തീയ്യതിയാണ് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. വിനോദസഞ്ചാര മേഖലയിലെ വികസനത്തെ കുറിച്ച് സര്‍ക്കാര്‍ ഉന്നയിക്കുന്ന അവകാശവാദം ഇങ്ങനെ:
വിനോദ സഞ്ചാര മേഖലയില്‍ കാര്യക്ഷമമായ ആഗോള മാര്‍ക്കറ്റിങ് നടത്തിയതിന്റെ ഫലമായി 10,38,419 വിനോദസഞ്ചാരികള്‍ ഇവിടേക്ക് വന്നു. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 60,940 പേര് അധികം എത്തി. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 5.67 ശതമാനം വര്‍ദ്ധന ഉണ്ടായെന്നും പ്രോഗ്രസ് കാര്‍ഡ് അവകാശപ്പെടുന്നു. യുഡിഎഫിന്റെ മദ്യനയവും നോട്ട് നിരോധനവും സൃഷ്ടിച്ച പ്രതിന്ധികള്ക്കിടെയാണ് ഈ വളര്‍ച്ച കൈവരിച്ചതെന്നും സര്‍ക്കാര്‍ വ്യക്തതമാക്കുന്നുണ്ട്.
പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ കണക്കുകള്‍ തന്നെ കാര്യങ്ങൾ വ്യക്തമാക്കുമ്പോൾ പിന്നെ, വിനോദ സഞ്ചാരികള്‍ കേരളത്തെ കൈവിടുന്നുവെന്ന പേരിലുള്ള പ്രസംഗം ഇനി വിലപ്പോവുമോ?