വേങ്ങര മണ്ഡലത്തില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കാന്‍ ലീഗില്‍ ആലോചന; എം കെ മുനീറിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കുന്നതിനെതിരെ പടയൊരുക്കം

പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് നിയമസഭയില്‍ ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ സ്ഥാനം ഒഴിവുവന്നത്. വേങ്ങരയില്‍ നിന്നും കെ.പി.എ മജീദിനെ നിയമസഭയിലെത്തിച്ച് അദ്ദേഹത്തിന് ലീഡര്‍ പദവി നല്‍കണമെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ നിലപാട്. കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്ന വിഭാഗമാണ് മുനീറിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. നിലവില്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറാണ് എം.കെ മുനീര്‍

വേങ്ങര മണ്ഡലത്തില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കാന്‍ ലീഗില്‍ ആലോചന; എം കെ മുനീറിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കുന്നതിനെതിരെ പടയൊരുക്കം

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം പാര്‍ലമെന്റംഗമാകുന്നതോടെ ഒഴിവ് വരുന്ന വേങ്ങര നിയോജകമണ്ഡലത്തില്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിയില്‍ ആലോചന. ഇതിനിടെ എം കെ മുനീര്‍ എം എല്‍ എ ലീഗിന്റെ നിയമസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കുന്നതിനെതിരെ ലീഗില്‍ പടയൊരുക്കം തുടങ്ങി. ഇതുസംബന്ധിച്ച് ഈ മാസം 22ന് ലീഗ് പ്രത്യേകയോഗം വിളിച്ചിട്ടുണ്ട്. ഇവിടെ വച്ചാവും മുനീറിനെ പാര്‍ലമെന്റി പാര്‍ട്ടി നേതാവായി പ്രഖ്യാപിക്കുക.

പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് നിയമസഭയില്‍ ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ സ്ഥാനം ഒഴിവുവന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്ന വിഭാഗമാണ് മുനീറിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. നിലവില്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറാണ് എം.കെ മുനീര്‍.

എം.കെ മുനീറിന് താല്‍കാലിക ചുമതല മാത്രം നല്‍കിയാല്‍ മതിയെന്ന അഭിപ്രായമാണിപ്പോള്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ഉയര്‍ത്തുന്നത്. വേങ്ങരയില്‍ നിന്നും കെ.പി.എ മജീദിനെ നിയമസഭയിലെത്തിച്ച് അദ്ദേഹത്തിന് ലീഡര്‍ പദവി നല്‍കണമെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ നിലപാട്. നിലവില്‍ കെ എം ഷാജി മാത്രമാണ് എം കെ മുനീറിനെ പിന്തുണയ്ക്കുന്നത്. കൂടാതെ യൂത്ത് ലീഗിലെ ഒരു വിഭാഗത്തിനും മുനീറിനോട് പ്രത്യേക താല്‍പര്യമുണ്ട്.

കോഴിക്കോട് സൗത്ത് എം എല്‍ എയായ മുനീറിനെതിരെ ഏറെക്കാലമായി പാര്‍ട്ടിയില്‍ ഒളിഞ്ഞും തെളിഞ്ഞും നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇടക്കാലത്ത് മുനീറിന്റെ നിലപാടില്‍ മാറ്റം വരികയും പാണക്കാട് തങ്ങളുടെ നിര്‍ദേശങ്ങള്‍ പോലും പലതും അംഗീകരിക്കാത്ത അവസ്ഥയും ഉണ്ടായിരുന്നു. ഇതാണ് മുനീറിനെ എതിർക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

മുനീര്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായാല്‍ ഡപ്യൂട്ടി ലീഡര്‍ പദവിയിലേക്ക് പുതിയ ആളെ നിശ്ചയിക്കേണ്ടി വരും. വി.കെ ഇബ്രാഹിം കുഞ്ഞ്, ടി.എ അഹ്മദ് കബീര്‍, പി.കെ അബ്ദുറബ്ബ് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. വേങ്ങരയിൽ നിന്നും കെ പി എ മജീദിനെ നിയമസഭയിലെത്തിച്ച് കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനാക്കാനാണ് മുനീർ വിരോധികളുടെ നീക്കം. അങ്ങനെയെങ്കില്‍ മുനീറിന് താല്‍ക്കാലിക ചുതമല മാത്രമാകും ഇപ്പോൾ ലഭിക്കുക.

Read More >>