ഇങ്ങനെയൊരു മുഖ്യമന്ത്രിയും നമുക്കുണ്ടായിരുന്നു; പിണറായിയെ പരോക്ഷമായി വിമര്‍ശിച്ച് ഇ കെ നായനാരുടെ മകന്‍

സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരുമെന്ന് കൃഷ്ണകുമാര്‍ പറയുന്നുണ്ട്. ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാറുള്ള പല വിവാദങ്ങളും നായനാര്‍ ഒരൊറ്റദിവസം കൊണ്ട് തീര്‍ക്കാറുണ്ടെന്നും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് നായനാര്‍ക്കുണ്ടായിരുന്നുവെന്നും കൃഷ്ണകുമാര്‍ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

ഇങ്ങനെയൊരു മുഖ്യമന്ത്രിയും നമുക്കുണ്ടായിരുന്നു; പിണറായിയെ പരോക്ഷമായി വിമര്‍ശിച്ച് ഇ കെ നായനാരുടെ മകന്‍

മുഖ്യമന്ത്രി പിണറായിവിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ഇ.കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍. നായനാരുടെ ജന്മദിനത്തില്‍ 'നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു' എന്ന തലക്കെട്ടില്‍ മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് കൃഷ്ണകുമാര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ സമയത്തെ രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോള്‍ അത് അച്ഛന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നെങ്കില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നോര്‍ക്കാറുശണ്ടന്നു ലേഖനത്തില്‍ കൃഷ്ണകുമാര്‍ പറയുന്നു.

സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരുമെന്ന് കൃഷ്ണകുമാര്‍ പറയുന്നുണ്ട്. ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാറുള്ള പല വിവാദങ്ങളും നായനാര്‍ ഒരൊറ്റദിവസം കൊണ്ട് തീര്‍ക്കാറുണ്ടെന്നും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് നായനാര്‍ക്കുണ്ടായിരുന്നുവെന്നും കൃഷ്ണകുമാര്‍ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

എല്‍ഡിഎഫിന്റെ ആള്‍, യുഡിഎഫിന്റെ ആള്‍ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നായനാര്‍ വേര്‍തിരിച്ച് കണ്ടിരുന്നില്ലെന്ന് കൃഷ്ണകുമാര്‍ പറയുന്നു. അവര്‍ ചെയ്യുന്ന ജോലി കൊണ്ടാണ് ഓരോരുത്തരേയും അളന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനേയും അച്ഛന്‍ മാറ്റി നിര്‍ത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇകെ നായനാരുടെ കാലത്ത് ഐഎഎസ് ഐപിഎസ് വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല കൃഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നു.

ഓരോ പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കുമ്പോളും സാധാരണക്കാരന് എന്ത് പ്രയോജനം കിട്ടുമെന്ന് അച്ഛന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നതായി ചീഫ് സെക്രട്ടറിയായിരുന്ന സിപി നായര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 11 വര്‍ഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്കെതിരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നില്ല എന്നത് ഇക്കാലത്ത് രാഷ്ട്രീയക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്നും സിപിഐഎം അംഗം കൂടിയായ കൃഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നു.

Read More >>