'അമ്മ മാറി മകൻ വന്നാലും കോൺഗ്രസിന് ഒരു മാറ്റവുമുണ്ടാകില്ല'; സിപിഐഎമ്മിന്റെ മുഖ്യശത്രു ബിജെപി തന്നെയെന്നും കോടിയേരി ബാലകൃഷ്ണൻ

ആര്‍എസ്എസിനെ പ്രതിരോധിക്കാൻ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചാൽ മതിയെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ഈ നിലപാടുകളാണ് കോണ്‍ഗ്രസിനെ ജനങ്ങളില്‍നിന്ന് അകറ്റിയതെന്നും കോടിയേരി വ്യക്തമാക്കി.

അമ്മ മാറി മകൻ വന്നാലും കോൺഗ്രസിന് ഒരു മാറ്റവുമുണ്ടാകില്ല; 
സിപിഐഎമ്മിന്റെ മുഖ്യശത്രു ബിജെപി തന്നെയെന്നും കോടിയേരി ബാലകൃഷ്ണൻ

അമ്മ മാറി മകന്‍ വന്നതുകൊണ്ട് കോണ്‍ഗ്രസിന് ഒരു മാറ്റവുമുണ്ടാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്വീകരിക്കുന്ന നയംമാറുന്നുണ്ടോ എന്നതാണ് പ്രശ്നമെന്നും സിപിഐഎം തലശേരി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കോടിയേരി അഭിപ്രായപ്പെട്ടു.

മുഖ്യശത്രുവാരാണെന്നതുസംബന്ധിച്ച് സിപിഐഎമ്മിന് അവ്യക്തതയില്ല. ബിജെപിയുടെ വർഗീയതയ്ക്ക് എതിരായി പോരാടുന്നതിനൊപ്പം കോൺഗ്രസിന്റെ ഉദാരവൽക്കരണ നയങ്ങൾക്കെതിരായും നിലപാടെടുക്കുമെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസിനെ പ്രതിരോധിക്കാൻ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചാൽ മതിയെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ഈ നിലപാടുകളാണ് കോണ്‍ഗ്രസിനെ ജനങ്ങളില്‍നിന്ന് അകറ്റിയതെന്നും കോടിയേരി വ്യക്തമാക്കി.