തിരിച്ചെത്തിക്കാനൊരുങ്ങി കോൺഗ്രസ്; മാണി വീണ്ടും സിപിഐഎം പരിപാടിയിൽ

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രന്‍, രമേശ് ചെന്നിത്തല, ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം എന്നിവർക്കൊപ്പമാണ്‌ കെ എം മാണി ഇന്ന് വേദി പങ്കിട്ടത്. പ്രതിപക്ഷ നിരയിൽ നിന്നും രമേശ് ചെന്നിത്തലയ്ക്ക് തുല്യമായ പരിഗണന നൽകിയാണ് കെ എം മാണിയെ ക്ഷണിച്ചിരിക്കുന്നത്. പ്രതിപക്ഷനിരയിൽ നിന്നും മറ്റാരെയും ക്ഷണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

തിരിച്ചെത്തിക്കാനൊരുങ്ങി കോൺഗ്രസ്; മാണി വീണ്ടും സിപിഐഎം പരിപാടിയിൽ

കെ എം മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ വീണ്ടും യുഡിഎഫിൽ സജീവമാകവേ കെ എം മാണി എകെജി സെന്ററിൽ. കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാനായാണ് മാണി എത്തിയത്. സിപിഐഎം സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള എകെജി പഠന ഗവേഷണ കേന്ദ്രമാണ് സെമിനാറിന്റെ സംഘാടകർ.

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രന്‍, രമേശ് ചെന്നിത്തല, ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം എന്നിവർക്കൊപ്പമാണ്‌ കെ എം മാണി ഇന്ന് വേദി പങ്കിട്ടത്. പ്രതിപക്ഷ നിരയിൽ നിന്നും രമേശ് ചെന്നിത്തലയ്ക്ക് തുല്യമായ പരിഗണന നൽകിയാണ് കെ എം മാണിയെ ക്ഷണിച്ചിരിക്കുന്നത്. പ്രതിപക്ഷനിരയിൽ നിന്നും മറ്റാരെയും ക്ഷണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നേരത്തെയും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോൾ കെ എം മാണി സിപിഐഎം വേദിയിലും എകെജി സെന്ററിലും എത്തിയിട്ടുണ്ട്. 2013 നവംബറിൽ സിപിഐഎം പാലക്കാട് പ്ലീനത്തിൽ കെ എം മാണി പങ്കെടുത്തിരുന്നു. യുഡിഎഫ് മന്ത്രിസഭ വിവിധ വിവാദങ്ങളിൽപ്പെട്ട് ഉലയുകയും ഘടകകഷികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും ചെയ്ത അന്തരീക്ഷമായതിനാൽ തന്നെ ഏറെ രാഷ്ട്രീയപ്രാധാന്യമാണ്‌ സംഭവത്തിനു ലഭിച്ചത്. പ്ലീനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സാമ്പത്തിക സെമിനാറിലാണ് അന്ന് കെ എം മാണി പങ്കെടുത്തത്.

പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ബന്ധമില്ലാതെ ജയിച്ചെത്തിയപ്പോൾ പിണറായി വിജയന് ആശംസകളുമായി കെ എം മാണി എകെജി സെന്ററിലെത്തിയിരുന്നു. തിരഞ്ഞെടുപ്പോടെ നില ഏറെപ്പരുങ്ങലിലായ യുഡിഎഫ് ഏറെ ആകാംക്ഷയോടെയാണ് പിണറായി വിജയൻ - കെ എം മാണി കൂടിക്കാഴ്ചയെ നോക്കിക്കണ്ടത്.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ മാണി വിഭാഗത്തെ തിരിച്ചെത്തിക്കാനുള്ള രഹസ്യ ചർച്ചകൾ യുഡിഎഫിൽ സജീവമാകവേ തന്റെ വിശ്വസ്തരെ മാണി എകെജി സെന്ററിലേക്കയച്ച് കോടിയേരിയുമായി ചർച്ച നടത്തിയിരുന്നു. കെ എം മാണിയെ എൻഡിഎ പാളയത്തിലേക്ക് ക്ഷണിച്ച് ഒളിഞ്ഞും തെളിഞ്ഞും ബിജെപി നേതാക്കൾ പ്രസ്താവനയിറക്കുന്ന കാലമായിരുന്നു അത്.

കെ എം മാണിയെ യുഡിഎഫിലേക്ക് പരസ്യമായി തിരിച്ച് വിളിച്ച് കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ പ്രസ്താവനയിറക്കിയതിനു പിന്നാലെ ലീഗിനെ മുന്നിൽ നിർത്തിക്കൊണ്ട് മാണി വിഭാഗത്തെ കൂടെനിർത്താനുള്ള ശ്രമങ്ങൾക്കും കോൺഗ്രസ് തുടക്കമിടുമ്പോഴാണ് മാണി വീണ്ടും എകെജി സെന്ററിലെത്തുന്നത് എന്ന രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്.

Read More >>