'ചാരക്കേസ്‌ കെട്ടിച്ചമച്ചവര്‍ മാണിക്കെതിരെ കള്ളക്കേസ്‌ സൃഷ്‌ടിച്ചതില്‍ അത്ഭുതമില്ല'-കേരളാ കോണ്‍ഗ്രസ്സ് (എം)

അധികാരത്തിന്‌ വേണ്ടി സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാരെ കൊടും ചതിയില്‍പെടുത്തിയ പാരമ്പര്യമാണ്‌ കോണ്‍ഗ്രസ്സിലെ ചില നേതാക്കന്‍മാര്‍ക്കുള്ളത്‌. ഇടുക്കിയിലെ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തെ ഇല്ലാതാക്കിയ ആളുകള്‍ വീക്ഷണത്തിന്റെ തലപ്പത്ത്‌ ഇരുന്ന്‌ 13 തവണ തുടര്‍ച്ചയായി വിജയിച്ച കെ എം മാണിയെ നോക്കി കുരക്കുന്നത്‌ അസൂയമൂലമാണെന്ന് കേരളാ കോണ്‍ഗ്രസ്‌ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ചാരക്കേസ്‌ കെട്ടിച്ചമച്ചവര്‍ മാണിക്കെതിരെ കള്ളക്കേസ്‌ സൃഷ്‌ടിച്ചതില്‍ അത്ഭുതമില്ല-കേരളാ കോണ്‍ഗ്രസ്സ് (എം)

വീക്ഷണത്തിന്റെ മുഖപ്രസംഗം ഗോഡ്‌സെയുടെ ഗാന്ധിമാര്‍ഗ പ്രസംഗംപോലെയാണെന്ന്‌ കേരളാ കോണ്‍ഗ്രസ്സ്(എം). പതിറ്റാണ്ടുകളായി കൂടെ നിന്ന കെ എം മാണിയെ രാഷ്‌ട്രീയ ശത്രുക്കള്‍പോലും പറയാത്ത ഭാഷയില്‍ അപമാനിച്ചിരിക്കുകയാണ്‌. കോണ്‍ഗ്രസ്സിനുവേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച കെ കരുണാകരനെതിരെ ചാരക്കേസ്‌ കെട്ടിച്ചമച്ചവര്‍ കെ എം മാണിക്കെതിരെ കള്ളക്കേസ്‌ സൃഷ്‌ടിച്ചതില്‍ അത്ഭുതമില്ല എന്നും കേരളാ കോണ്‍ഗ്രസ്സ്(എം) പ്രസ്താവനയിൽ പറയുന്നു.


പ്രസ്താവനയുടെ പൂർണ രൂപം:


വീക്ഷണത്തിന്റെ മുഖപ്രസംഗം ഗോഡ്‌സെയുടെ ഗാന്ധിമാര്‍ഗ പ്രസംഗംപോലെയാണെന്ന്‌ കേരളാ കോണ്‍ഗ്രസ്സ്‌. പതിറ്റാണ്ടുകളായി കൂടെനിന്ന കെ.എം മാണിയെ രാഷ്‌ട്രീയ ശത്രുക്കള്‍പോലും പറയാത്ത ഭാഷയില്‍ അപമാനിച്ചിരിക്കുകയാണ്‌. കോണ്‍ഗ്രസ്സിനുവേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച സമാരാധ്യനായ ലീഡര്‍ക്കെതിരെ ചാരക്കേസ്‌ കെട്ടിച്ചമച്ചവര്‍ കെ.എം മാണിക്കെതിരെ കള്ളക്കേസ്‌ സൃഷ്‌ടിച്ചതില്‍ അത്ഭുതമില്ല.

കരുണാകരന്റെ ഇലയില്‍ ചോറ്‌ വിളമ്പി ഉണ്ടിട്ട്‌ പുറകില്‍ നിന്ന്‌ അദ്ദേഹത്തെ കുത്തിവീഴ്‌ത്താന്‍ ഒരു മടിയും തോന്നാത്തവരുടെ അധമ സംസ്‌കാരമാണ്‌ വീക്ഷണം മുഖപ്രസംഗത്തിൽ തെളിയുന്നത്‌. കെ എം ജോര്‍ജിന്റെ മരണത്തില്‍ കെട്ടുകഥകള്‍ ഉണ്ടാക്കി വിലപിക്കുന്ന വീക്ഷണം പ്രവര്‍ത്തകര്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്‌ ജീവശ്വാസം നല്‍കിയ പി ടി ചാക്കോ എങ്ങനെയാണ്‌ മരിച്ചതെന്ന്‌ ആത്മപരിശോധന നടത്തണം.
ഭാരതത്തിന്‌ സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി സ്വാതന്ത്ര്യാനന്തരം ഇന്‍ഡ്യ മുഴുവന്‍ മുന്നേറ്റം നടത്തിയിട്ടും കേരളത്തില്‍ വേരോട്ടമുണ്ടാക്കാനായില്ല. പിന്നീട്‌ ആ പ്രയാണത്തിന്‌ നെടുനായകത്വം വഹിക്കുകയും കോണ്‍ഗ്രസിന്‌ കേരളമണ്ണില്‍ ജീവശ്വാസം നല്‍കുകയും ചെയ്‌ത പി ടി ചാക്കോയ്‌ക്കും അവസാനം എന്താണ്‌ സംഭവിച്ചതെന്ന കാര്യത്തില്‍ വീക്ഷണം ആത്മപരിശോധന നടത്തണം.
അധികാരത്തിന്‌ വേണ്ടി സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാരെ കൊടുംചതിയില്‍ പെടുത്തിയ പാരമ്പര്യമാണ്‌ കോണ്‍ഗ്രസ്സിലെ ചില നേതാക്കന്‍മാര്‍ക്കുള്ളത്‌. ഇടുക്കിയിലെ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തെ ഇല്ലാതാക്കിയ ആളുകള്‍ വീക്ഷണത്തിന്റെ തലപ്പത്ത്‌ ഇരുന്ന്‌ 13 തവണ തുടര്‍ച്ചയായി വിജയിച്ച കെ എം മാണിയെ നോക്കി കുരക്കുന്നത്‌ അസൂയമൂലമാണെന്നും കേരളാ കോണ്‍ഗ്രസ്‌ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.