കർണാടകത്തിൽ മൂന്ന് എംഎൽഎമാർക്ക് അയോഗ്യത; മറ്റ് എംഎൽഎമാരുടെ കാര്യത്തിലും ഉടൻ തീരുമാനമെന്ന് സ്പീക്കർ

സർക്കാരിനെതിരായ വിമത നീക്കങ്ങൾക്ക് രമേഷ് ജാർക്കിഹോളിയായിരുന്നു പ്രധാനകണ്ണി.

കർണാടകത്തിൽ മൂന്ന് എംഎൽഎമാർക്ക് അയോഗ്യത; മറ്റ് എംഎൽഎമാരുടെ കാര്യത്തിലും ഉടൻ തീരുമാനമെന്ന് സ്പീക്കർ

കര്‍ണാടകത്തിൽ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കര്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്. ഇതോടെ നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 മേയ് വരെ ഇവർക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്ന 16 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സും ജെഡിഎസും സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇവരുടെ അയോഗ്യത സംബന്ധിച്ചും ഉടൻ തീരുമാനമെടുക്കുമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്.

സർക്കാരിനെതിരായ വിമത നീക്കങ്ങൾക്ക് രമേഷ് ജാർക്കിഹോളിയായിരുന്നു പ്രധാനകണ്ണി. സ്വതന്ത്ര എംഎല്‍എ ആയ ആര്‍ ശങ്കറിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചിരുന്നെന്നു അവകാശപ്പെട്ടാണ് കോൺഗ്രസ്സ് ഇദ്ദേഹത്തെ അയോഗ്യനാക്കാനുള്ള നീക്കം നടത്തിയത്.

Read More >>