കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടി; നിലപാട് ആവർത്തിച്ച് കെ മുരളീധരന്‍ എംഎല്‍എ

ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷനായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകും. ഉമ്മന്‍ചാണ്ടി തയ്യാറാണെങ്കില്‍ സ്ഥാനങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി തയ്യാറാകും. എന്നാല്‍ ഇക്കാര്യത്തിൽ ഉമ്മന്‍ചാണ്ടിക്ക് താല്‍പര്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടി; നിലപാട് ആവർത്തിച്ച് കെ മുരളീധരന്‍ എംഎല്‍എ

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നുമുള്ള പ്രസ്താവന വിവാദമായതിനു പിന്നാലെ പുതിയ വിശദീകരണവുമായി കെ മുരളീധരന്‍ രംഗത്ത്. കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ മുരളീധരന്‍ എംഎല്‍എ ആവർത്തിച്ചു.


അദ്ദേഹം കെപിസിസി അധ്യക്ഷനായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകും. ഉമ്മന്‍ചാണ്ടി തയ്യാറാണെങ്കില്‍ സ്ഥാനങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി തയ്യാറാകും. എന്നാല്‍ ഇക്കാര്യത്തിൽ ഉമ്മന്‍ചാണ്ടിക്ക് താല്‍പര്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

സ്ഥാനമാനങ്ങളില്‍ താല്‍പ്പര്യമില്ലെങ്കിലും പാര്‍ട്ടിയുടെ എല്ലാ കാര്യത്തിലും ഉമ്മന്‍ചാണ്ടി മുന്നില്‍ തന്നെയുണ്ട്. വിവിധ ജില്ലകളില്‍ നടക്കുന്ന പാര്‍ട്ടിയുടെ കുടുംബസംഗമങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുക്കുന്ന നേതാവും ഉമ്മന്‍ചാണ്ടിയാണ്- മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ യോഗ്യതയെക്കുറിച്ചു ചോദിച്ചപ്പോഴാണ് കൊല്ലത്തു പ്രതികരിച്ചതെന്നും ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തിനു യോഗ്യനാണെന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നും മുരളീധരന്‍ വിശദീകരിച്ചു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയേക്കാള്‍ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഉമ്മന്‍ചാണ്ടിക്കാകുമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ പ്രസ്താനവനയെ കെ .മുരളീധരന്‍ അനുകൂലിച്ചിരുന്നു. കൂടാതെ, ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read More >>