കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും തത്കാലമില്ലെന്നും അത്തരം ആലോചനകൾക്ക് സമയമായിട്ടില്ലെന്നും മാണി

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. ഒറ്റയ്ക്ക് ജയിക്കാന്‍ ആ പാര്‍ട്ടിക്ക് ശേഷിയില്ല. കാനം സിപിഐയുടെ ശോഭ കെടുത്തുകയാണെന്നും കെ എം മാണി വ്യകത്മാക്കി.

കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും തത്കാലമില്ലെന്നും അത്തരം ആലോചനകൾക്ക് സമയമായിട്ടില്ലെന്നും മാണി

യുഡിഎഫിൽ ചേരാനില്ലെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് (എം) ചെയർമാൻ കെ എം മാണി. പാർട്ടിയുടെ സ്വതന്ത്ര നിലപാടിൽ മാറ്റമില്ലെന്നും യുഡിഎഫിലേക്ക് ചേരുന്നതിനായി ആരുമായും കൂടിയാലോചന നടത്തിയിട്ടില്ലെന്നും മാണി പറഞ്ഞു. കൂടാതെ കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും തത്കാലമില്ലെന്നും അത്തരം ആലോചനകൾക്ക് സമയമായിട്ടില്ലെന്നും മാണി വ്യകത്മാക്കി.

കോണ്‍ഗ്രസിന്റെ സന്മനസ്സിന് നന്ദി. മുന്നണിയിലേക്ക് ക്ഷണിക്കുന്നവരോടും നന്ദിയുണ്ട്. മുന്നണി പ്രവേശം ഇപ്പോള്‍ പാര്‍ട്ടിയുടെ അജണ്ടയിലുമില്ല. എന്നാൽ പാർട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മുന്നണികളോടും സമദൂരമാണ് പാർട്ടിക്ക്. മുന്നണിമാറ്റത്തിന് ദാഹവും മോഹവുമായി നടക്കുകയല്ലെന്നും മാണി പറഞ്ഞു.

കൂടാതെ കേരള കോൺഗ്രസ് വെന്റിലേറ്ററിലാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് കെ എം മാണി മറുപടിയുമായി രംഗത്തെത്തി. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. ഒറ്റയ്ക്ക് ജയിക്കാന്‍ ആ പാര്‍ട്ടിക്ക് ശേഷിയില്ല. ഒറ്റയ്ക്ക് നിന്നാല്‍ ഒരു സീറ്റിലും സിപിഐ ജയിക്കില്ല. സിപിഐയുടെ സ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. നിരവധി മഹാരഥന്മാര്‍ നയിച്ച പാര്‍ട്ടിയാണ് സിപിഐ. കാനം സിപിഐയുടെ ശോഭ കെടുത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫിലേക്ക് ചേരില്ല എന്ന് വ്യക്തമാക്കിയെങ്കിലും എൽഡിഎഫിലേക്ക് ചേരാൻ സാധ്യതയുണ്ടോ എന്ന കാര്യം മാണി വ്യക്തമാക്കിയില്ല.

Read More >>