ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് നാളെ സെക്രട്ടറിയേറ്റിന് സമർപ്പിക്കും; നടപടിയുണ്ടാവുമെന്ന് സൂചന

ആ​ഗസ്റ്റ് 14നാണ് വനിതാ നേതാവായ പെണ്‍കുട്ടി പി കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കുന്നത്.

ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് നാളെ സെക്രട്ടറിയേറ്റിന് സമർപ്പിക്കും; നടപടിയുണ്ടാവുമെന്ന് സൂചന

ലൈം​ഗിക പീഡന പരാതിയിൽ ഷോർണൂർ എംഎൽഎ പി കെ ശശിക്കെതിരെ നടപടിയുണ്ടാവുമെന്ന് സൂചന. ശശിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നാളെ സെക്രട്ടറിയേറ്റ് യോ​ഗത്തിൽ സമർപ്പിക്കും. ​ഗൂഡാലോചനയുണ്ടെന്ന ശശിയുടെ പരാതിയിലും നടപടിയുണ്ടായേക്കും.

മന്ത്രി എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകും. പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്.

ആ​ഗസ്റ്റ് 14നാണ് വനിതാ നേതാവായ പെണ്‍കുട്ടി പി കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കുന്നത്. ഡിവൈഎഫ്‌ഐ സമ്മേളനത്തിനിടെ ശശി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി.

ശശിക്കെതിരായ പരാതി പൊലീസിന് നല്‍കാതെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അന്വേഷിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തള്ളി പി കെ ശശി രംഗത്തു വരികയായിരുന്നു.

Read More >>