കോൺ​ഗ്രസിനെ ചൊല്ലി സിപിഐഎമ്മിൽ പൊട്ടിത്തെറി; രാജി സന്നദ്ധ അറിയിച്ച് സീതാറാം യെച്ചൂരി

കോണ്‍ഗ്രസ് സഖ്യത്തെ ചൊല്ലി കേന്ദ്ര കമ്മറ്റിയില്‍ ഇന്നലെ നടന്ന ചര്‍ച്ച ഒത്തുതീര്‍പ്പാകാതെയാണ് അവസാനിച്ചത്. കോണ്‍ഗ്രസുമായി സഹകരണം വേണോ വേണ്ടയോ എന്ന കാര്യം ഇന്ന് വോട്ടിനിടാനാണ് തീരുമാനം.

കോൺ​ഗ്രസിനെ ചൊല്ലി സിപിഐഎമ്മിൽ പൊട്ടിത്തെറി; രാജി സന്നദ്ധ അറിയിച്ച് സീതാറാം യെച്ചൂരി

കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സിപിഐഎമ്മില്‍ പൊട്ടിത്തെറി. സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്നു സീതാറാം യെച്ചൂരി. കൊല്‍ക്കത്തയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച ബദല്‍ രേഖ ഇന്ന് വോട്ടിനിടുമ്പോള്‍ തള്ളുകയാണെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്നാണ് സീതാറാം യെച്ചൂരി പോളിറ്റ് ബ്യൂറോയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ രാജി വയ്ക്കുന്നത് മോശം പ്രവണത ഉണ്ടാക്കുമെന്നും അങ്ങനെ ചെയ്യരുതെന്നും പോളിറ്റ് ബ്യൂറോ അറിയിച്ചു.

അതേസമയം, കോണ്‍ഗ്രസ് സഖ്യത്തെ ചൊല്ലി കേന്ദ്ര കമ്മറ്റിയില്‍ ഇന്നലെ നടന്ന ചര്‍ച്ച ഒത്തുതീര്‍പ്പാകാതെയാണ് അവസാനിച്ചത്. കോണ്‍ഗ്രസുമായി സഹകരണം വേണോ വേണ്ടയോ എന്ന കാര്യം ഇന്ന് വോട്ടിനിടാനാണ് തീരുമാനം. ചര്‍ച്ചയില്‍ 61ല്‍ 31 പേരും കോണ്‍ഗ്രസുമായി യാതൊരുവിധ സഹകരണവും പാടില്ലെന്ന കാരാട്ടിന്റെ രേഖയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുള്ളവരാണ്.

എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന നിലപാടുമായി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ കരടുരേഖയെ അനുകൂലിച്ച് 26 പേര്‍ മാത്രമാണ് രംഗത്തെത്തിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ സമവായം വേണമെന്ന് ആവശ്യപ്പെട്ടു. പിബിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ദിവസങ്ങളായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവിലാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്. തന്റെ ബദല്‍ രേഖ തള്ളപ്പെടുകയാണെങ്കില്‍ രാജി വയ്ക്കുമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും അടക്കമുള്ള സംസ്ഥാന നേതാക്കള്‍ കാരാട്ടിനൊപ്പമാണെങ്കില്‍ ഇക്കാര്യത്തില്‍ വിഎസ് യെച്ചൂരിക്കൊപ്പമാണ്. നേരത്തെയും കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന നിലപാട് പിബി തള്ളാന്‍ കാരണം സംസ്ഥാന ഘടകത്തിന്റെ ശക്തമായ എതിര്‍പ്പായിരുന്നു. അതേസമയം, യെച്ചൂരി കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ പിബി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.


Read More >>