ശോഭയെ കൈവിട്ട് ബിജെപി: പാര്‍ട്ടിയോട് ആലോചിക്കാതെ കാല്‍ലക്ഷത്തിന്റെ 'പണി' വാങ്ങി

പബ്ലിസിറ്റിക്കു വേണ്ടി ആവശ്യമില്ലാതെ സമയം കളഞ്ഞു എന്ന കുറ്റം ചുമത്തി ഇതില്‍ പലതിലും പിഴശിക്ഷ ഉണ്ടാകുമോയെന്ന പേടി പലരിലും കടന്നു കൂടിയിട്ടുണ്ട്

ശോഭയെ കൈവിട്ട് ബിജെപി: പാര്‍ട്ടിയോട് ആലോചിക്കാതെ കാല്‍ലക്ഷത്തിന്റെ പണി വാങ്ങി

ശബരിമല വിഷയത്തില്‍ ശശികലയെ വെല്ലുന്ന വര്‍​ഗീയ പ്രകടനം കാഴ്ചവച്ച ശോഭ സുരേന്ദ്രനെതിരെ ബിജെപിയില്‍ പൊട്ടിത്തെറി. സംഘടനയില്‍ ആലോചിക്കാതെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് ലജ്ജാകരമായ പരാജയം ഏറ്റുവാങ്ങി എന്നാണ് വിലയിരുത്തല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ശോഭ. ശബരിമല വിഷയത്തില്‍ കണ്ണില്‍ കണ്ടതിനെല്ലാം കേസുമായി കോടതികളിലെത്തിയ ബിജെപി നേതാക്കളെ ശോഭയ്ക്കുണ്ടായ പിഴ ശിക്ഷ ഭയത്തിലാഴ്ത്തി. രഹ്ന ഫാത്തിമയെ ജയിലില്‍ അടപ്പിച്ചതടക്കം ബിജെപിയുടെ കോടതി വഴിയുള്ള ഇടപെടലുകളാണ്.

ശോഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് വാര്‍ത്തകളില്‍ നിന്നാണ് ബിജെപി നേതൃത്വം അറിഞ്ഞത്. ഗോളടിക്കാന്‍ ശ്രമിച്ച് സെല്‍ഫ് ഗോളടിച്ച ശോഭ പാര്‍ട്ടിക്ക് കോടതിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്നു വിലയിരുത്തപ്പെടുന്നു. മാത്രമല്ല, ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം നിലയില്ലാതെ പെരുമാറുന്നു എന്ന കേന്ദ്ര നേതൃത്വത്തിന്റെ വിമര്‍ശനവും ശരിവയ്ക്കുന്നതാണ് ശോഭയുടെ കേസ്. ശബരിമലയിൽ കലാപം നടത്തിയവര്‍ക്കെതിരെ ഉണ്ടായ പൊലീസ് നടപടികളുടെ ഫോട്ടോകള്‍ സഹിതം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള നീക്കവും തിരിച്ചടിയോടെ നേതൃത്വം ഉപേക്ഷിക്കുകയാണ്.

ബുദ്ധിശൂന്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന ധ്വനിയില്‍ കേന്ദ്ര നേതൃത്വം വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. ബിജെപി അനുകൂല കക്ഷികള്‍ നല്‍കിയ 35 ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്. പബ്ലിസിറ്റിക്കു വേണ്ടി ആവശ്യമില്ലാതെ സമയം കളഞ്ഞു എന്ന കുറ്റം ചുമത്തി ഇതില്‍ പലതിലും പിഴശിക്ഷ ഉണ്ടാകുമോയെന്ന പേടി പലരിലും കടന്നു കൂടിയിട്ടുണ്ട്.

Read More >>