ഇം​പീ​ച്ച്‌​മെന്‍റ്​ നീക്കം: അന്വേഷണ ഉദ്യോഗസ്ഥനെയും ഡെമോക്രാറ്റുകളെയും രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ട്രംപ്

തനിക്കെതിരായ അന്വേഷണം രാജ്യദ്രോഹവും തെളിവുകൾ കെട്ടിച്ചമച്ചതുമാണെന്ന് ട്രംപ് പറഞ്ഞു.

ഇം​പീ​ച്ച്‌​മെന്‍റ്​ നീക്കം: അന്വേഷണ ഉദ്യോഗസ്ഥനെയും ഡെമോക്രാറ്റുകളെയും രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ട്രംപ്

ഇം​പീ​ച്ച്‌​മെന്‍റ്​ നീക്കം ശക്തമാകുന്നതിനിടെ എതിരാളികളെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് യു​എ​സ് പ്ര​സി​ഡന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. തനിക്കെതിരായ അന്വേഷണം രാജ്യദ്രോഹവും തെളിവുകൾ കെട്ടിച്ചമച്ചതുമാണെന്ന് ട്രംപ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ആദം ബി ഷിഫിനും ഡെ​മോ​ക്രാ​റ്റുകളും രാജ്യദ്രോഹികളാണെന്ന് ട്രംപ് ആരോപിച്ചു. ഫിൻലൻഡ് പ്രസിഡന്‍റുമായി നടത്തിയ വാർത്താസമ്മേളനത്തിനിടയിലാണ് ട്രംപിന്റെ പരാമർശങ്ങൾ. തെളിവ് നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോൻ അടക്കമുള്ളവർക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ട്രംപ് 'രാജ്യദ്രോഹി' പരാമർശവുമായി എത്തിയത്.

തനിക്കെതിരായ പരാതിയിൽ ആദം ഷിഫിനും പങ്കുണ്ട്. തെളിവ് ലഭിക്കും മുമ്പ് പരാതി നൽകാൻ ഷിഫ് സഹായം നൽകിയെന്നും ട്രംപ് ആരോപിച്ചു. ഇംപീച്ച്​മെന്‍റ് വിഷയത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ തട്ടിപ്പുക്കാരെന്ന് ട്രംപ് ആക്ഷേപിക്കുകയും ചെയ്തു.

Read More >>