കെ എം ഷാജിയെ അയോ​ഗ്യനാക്കിയ വിധിക്ക് താൽക്കാലിക സ്റ്റേ; 50000 രൂപ കെട്ടിവയ്ക്കണം

ഷാ​ജി​ക്ക് ഈ ​കാ​ല​യ​ള​വി​ൽ ഒൗ​ദ്യോ​ഗി​ക ചു​ത​ല​ക​ൾ വ​ഹി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന നി​കേ​ഷ്കു​മാ​റി​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി.

കെ എം ഷാജിയെ അയോ​ഗ്യനാക്കിയ വിധിക്ക് താൽക്കാലിക സ്റ്റേ; 50000 രൂപ കെട്ടിവയ്ക്കണം

അഴിക്കോട് എംഎൽഎ കെ എം ഷാജിയെ അയോ​ഗ്യനാക്കിയ വിധിക്ക് താൽക്കാലിക സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് വിധിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഷാജിയുടെ ഹരജി പരി​ഗണിച്ചായിരുന്നു കോടതി വിധി. അതേസമയം, ഒ​രാ​ഴ്ച​യ്ക്ക​കം 50,000 രൂ​പ കെ​ട്ടി​വ​യ്ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ താ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും അ​തി​നാ​ൽ വി​ധി താൽക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് ഷാ​ജി ഹ​ർ​ജി​ സ​മ​ർ​പ്പി​ച്ചത്. കേ​സ് ചൊ​വ്വാ​ഴ്ച വീ​ണ്ടും കോടതി പ​രി​ഗ​ണി​ക്കും.

ജ​സ്റ്റീ​സ് പി ​ഡി രാ​ജ​ൻ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് വി​ധി സ്റ്റേ ​ചെ​യ്ത​ത്. ഇ​തേ ബെ​ഞ്ചു തന്നെയാണ് ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തും. ഷാ​ജി​ക്ക് ഈ ​കാ​ല​യ​ള​വി​ൽ ഒൗ​ദ്യോ​ഗി​ക ചു​ത​ല​ക​ൾ വ​ഹി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന നി​കേ​ഷ്കു​മാ​റി​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. ഇ​ക്കാ​ര്യം ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

2016-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ നേ​ടു​ന്ന​തി​ന് ഷാ​ജി വ​ർ​ഗീ​യ പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഷാ​ജി​യെ ഇ​ന്ന് ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​ത്. ആറു വർഷത്തേക്കായിരുന്നു അയോ​ഗ്യനാക്കിയത്. എതിർ സ്ഥാനാർത്ഥിയായിരുന്ന നി​കേ​ഷ്കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി.

Read More >>