കെ എം ഷാജി വീണ്ടും അയോ​ഗ്യൻ; കുരുക്ക് മുറുകി

സുപ്രീകോടതിയുടെ പരിഗണയിലിരിക്കുന്ന കേസില്‍ ഹൈക്കോടതി മറ്റൊരു ഹരജി പരിഗണിച്ച് വിധി പറയുന്ന സംഭവം അപൂര്‍വമാണ്.

കെ എം ഷാജി വീണ്ടും അയോ​ഗ്യൻ; കുരുക്ക് മുറുകി

കെ എം ഷാജിയെ എംഎൽഎ സ്ഥാനത്തു നിന്നും വീണ്ടും അയോ​ഗ്യനാക്കി. സിപിഐഎം പ്രവർത്തകൻ സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി. മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് കെ എം ഷാജി ജയിച്ചതെന്ന് എതിർ സ്ഥാനാർത്ഥി നികേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഹൈക്കോടതി അദ്ദേഹത്തെ അയോ​ഗ്യനാക്കിയിരുന്നു. ആറു വർഷത്തേക്കാണ് അയോ​ഗ്യനാക്കിയിരുന്നത്. പിന്നീട് രണ്ടാഴ്ചത്തേക്ക് അയോ​ഗ്യതയ്ക്ക് ഹൈക്കോടതി സ്റ്റേ നൽകിയിരുന്നെങ്കിലും പിന്നീട് ഇത് നീട്ടിയിരുന്നില്ല.

ഇതേ തുടര്‍ന്ന് കെ എം ഷാജി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന വേളയിൽ തന്നെയാണ് വീണ്ടും ഹൈക്കോടതിയിൽ നിന്നും ഇതേ വിധി. സുപ്രീകോടതിയുടെ പരിഗണയിലിരിക്കുന്ന കേസില്‍ ഹൈക്കോടതി മറ്റൊരു ഹരജി പരിഗണിച്ച് വിധി പറയുന്ന സംഭവം അപൂര്‍വമാണ്.

ഇതോടെ ഈ വിധിക്കും സ്‌റ്റേ ലഭിച്ചാല്‍ മാത്രമേ കെ എം ഷാജിക്ക് എംഎല്‍എയായി തുടരാന്‍ സാധിക്കൂവെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം 24 മുതല്‍ കെ എം ഷാജി നിയമസഭാംഗം അല്ല. ഇതു വ്യക്തമാക്കി നിയമസഭാ സെക്രട്ടറി ബുള്ളറ്റിൻ ഇറക്കിയിരുന്നു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് ഷാ​ജി. 2,287 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.