താൻ മുഖ്യമന്ത്രിയാകാത്തത് ഇ എം എസ്സിന്റെ ജാതിക്കുശുമ്പു മൂലം -ഗൗരിയമ്മ

"ഞാൻ ഒരു ചോവത്തിയായതിനാൽ എനിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ല." 99 -ആം പിറന്നാൾ ആഘോഷിക്കുന്ന ജെ എസ് എസ് നേതാവ് കെ ആർ ഗൗരിയമ്മ, സിപിഐഎം തന്നോട് കാണിച്ച വിവേചനത്തിന്റെ ഓർമ്മകൾ മാധ്യമപ്രവർത്തകരോട് അയവിറക്കുകയായിരുന്നു.മാധ്യമപ്രവർത്തകരോട് പിറന്നാൾ ആഘോഷത്തെക്കുറിച്ച് പറയുന്നതിനിടെയാണ് സിപിഐഎമ്മിൽ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ഗൗരിയമ്മ വിവരിച്ചത്.

താൻ മുഖ്യമന്ത്രിയാകാത്തത് ഇ എം എസ്സിന്റെ ജാതിക്കുശുമ്പു മൂലം -ഗൗരിയമ്മ

തന്നെ മുൻനിർത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി അധികാരത്തിലെത്തിയപ്പോൾ ഇ എം എസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത് പിന്നാക്ക ജാതിക്കാരിയായതിനാലാണെന്ന് കെ ആർ ഗൗരിയമ്മ. വീട്ടിൽ ഉറങ്ങിക്കിടന്ന നായനാരെ ഇ എം എസ് വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇ എം എസ്സിന്റെ ഉള്ളിലെ ജാതികുശുമ്പായിരുന്നു കാരണമെന്നും ഗൗരിയമ്മ വ്യക്തതമാക്കി.

"ഞാൻ ഒരു ചോവത്തിയായതിനാൽ എനിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ല." 99 -ആം പിറന്നാൾ ആഘോഷിക്കുന്ന ജെ എസ് എസ് നേതാവ് കെ ആർ ഗൗരിയമ്മ, സിപിഐഎം തന്നോട് കാണിച്ച വിവേചനത്തിന്റെ ഓർമ്മകൾ മാധ്യമപ്രവർത്തകരോട് അയവിറക്കുകയായിരുന്നു. മാധ്യമപ്രവർത്തകരോട് പിറന്നാൾ ആഘോഷത്തെക്കുറിച്ച് പറയുന്നതിനിടെയാണ് സിപിഐഎമ്മിൽ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ഗൗരിയമ്മ വിവരിച്ചത്.

ഇപ്പോൾ ഇടതു മുന്നണിയിലെ ഘടക കക്ഷിയാണെന്ന വിചാരമാണ് ഗൗരിയമ്മയ്ക്ക്. എന്നാൽ, അങ്ങനെയല്ലെന്ന് പാർട്ടിക്കാർ ഓർമ്മിപ്പിച്ചപ്പോൾ തിരുത്തി. ഇപ്പോഴും പഴയ അനുഭവങ്ങൾ തന്നെയാണ് അവരുടെ ഭാഗത്തുനിന്ന് ഉള്ളതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയാകാതിരുന്നതിന്റെ പിന്നിലെ കളികൾ വ്യക്തമാക്കിയത്. ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷം 11 നാണ്. പ്രത്യേകമായി ആരെയും ക്ഷണിക്കുന്നില്ല.

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നല്ലതും ചീത്തയുമുണ്ട്. സ്തീകൾക്കുനേരെ അതിക്രമം കേരളത്തിൽ വർധിക്കുകയാണ്. എന്നാൽ സർക്കാരിന് ഇതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

Read More >>