മഹിജ ഡി.ജി.പി ഓഫീസില്‍ സമരം നടത്താന്‍ പോകുന്ന കാര്യം എന്തുകൊണ്ടു പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്ന് എളമരം കരീം; ഇടതു സര്‍ക്കാറിന്റെ അറുപതാം വാര്‍ഷികം അലങ്കോലമാക്കാനുള്ള കൃത്യമായ പദ്ധതി ഉ�

ഇ എം എസ്സ് സര്‍ക്കാറിന്റെ 60-ാം വാര്‍ഷികമായ ഏപ്രില്‍ അഞ്ച് തന്നെ സമരത്തിനു തെരഞ്ഞെടുത്തതു യാദൃശ്ചികമായിരുന്നില്ല. വാര്‍ഷികാഘോഷം അലങ്കോലമാക്കിയതിനു പിന്നില്‍ കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ആരാണു മുതലെടുപ്പിനു ശ്രമിച്ചതെന്ന് ഓര്‍ക്കേണ്ടതാണ്. മഹിജയെ നേര്‍വഴിയ്ക്കു നയിക്കേണ്ടവര്‍ തന്നെയാണു വഴിതെറ്റിച്ചത്. ജിഷ്ണുവിന്റെ അമ്മാവനായ ശ്രീജിത്തിനെ ലക്ഷ്യം വച്ച് എളമരം കരീം പറഞ്ഞു

മഹിജ ഡി.ജി.പി ഓഫീസില്‍ സമരം നടത്താന്‍ പോകുന്ന കാര്യം എന്തുകൊണ്ടു പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്ന് എളമരം കരീം; ഇടതു സര്‍ക്കാറിന്റെ അറുപതാം വാര്‍ഷികം അലങ്കോലമാക്കാനുള്ള കൃത്യമായ പദ്ധതി ഉ�

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും കൂട്ടരും ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരം യാദൃശ്ചികമല്ല, ആസൂത്രിതമാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ എളമരം കരീം. കോഴിക്കോട് വളയത്ത് നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തിലാണു മഹിജയ്ക്കും ശ്രീജിത്തിനുമെതിരെ കരീം രൂക്ഷവിമര്‍ശനമുയര്‍ത്തിയത്

ഇ എം എസ്സ് സര്‍ക്കാറിന്റെ 60-ാം വാര്‍ഷികമായ ഏപ്രില്‍ അഞ്ച് തന്നെ സമരത്തിനു തെരഞ്ഞെടുത്തത് യാദൃശ്ചികമായിരുന്നില്ല. വാര്‍ഷികാഘോഷം അലങ്കോലമാക്കിയതിനു പിന്നില്‍ കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ആരാണ് മുതലെടുപ്പിനു ശ്രമിച്ചതെന്ന് ഓര്‍ക്കേണ്ടതാണ്. മഹിജയെ നേര്‍വഴിയ്ക്ക് നയിക്കേണ്ടവര്‍ തന്നെയാണു വഴിതെറ്റിച്ചത്. ജിഷ്ണുവിന്റെ അമ്മാവനായ ശ്രീജിത്തിനെ ലക്ഷ്യം വച്ച് എളമരം കരീം പറഞ്ഞു.

മഹിജ ഡി ജി പി ഓഫീസിന് മുന്നില്‍ സമരം നടത്താന്‍ പോകുന്ന കാര്യം എന്തുകൊണ്ട് പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്ന് എളമരം ചോദിച്ചു. സിപിഐഎമ്മുകാര്‍ കൂടെ കൂട്ടാന്‍ കൊള്ളാത്തവരായതുകൊണ്ടാണോ ഇവര്‍ എസ് യു സി ഐക്കാര്‍ക്കൊപ്പം സമരം നടത്തിയത്? തിരുവനന്തപുരത്തെ ഏ കെ ജി സെന്ററില്‍ ഏതുസമയവും കയറിച്ചെല്ലാമെന്നിരിക്കെ എസ് യു സി ഐ പ്രവര്‍ത്തകരുടെ സഹായം തേടുകയാണിവര്‍ ചെയ്തത്.

തലസ്ഥാനത്ത് പാര്‍ട്ടിയ്ക്കു നിരവധി സ്ഥാപനങ്ങളുണ്ട്. അവിടെയൊന്നും ഇവര്‍ കയറിച്ചെന്നില്ല. സമരത്തിനു പിന്നില്‍ കൃത്യമായ ഗൂഡപദ്ധതിയുണ്ടെന്നു വ്യക്തമാണ്. മുസ്ലിംലീഗുകാര്‍ കൊലപ്പെടുത്തിയ നാദാപുരത്തെ ഷിബിന്‍ ഉള്‍പ്പെടെയുള്ള രക്തസാക്ഷികള്‍ക്കും അമ്മയുണ്ട്. അതൊന്നും എതിരാളികളും മാധ്യമങ്ങളും കണ്ടില്ലെന്നും അദേഹം കുറ്റപ്പെടുത്തി. മഹിജയെ കാര്യമായി വിമര്‍ശിക്കാതെ ജിഷ്ണുവിന്റെ അമ്മാവനെയാണ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിച്ച എളമരം കരീം ലക്ഷ്യം വച്ചത്.