കർണാടകത്തിൽ അവസാനവട്ട നീക്കങ്ങൾ; രാജിവച്ച എംഎൽഎയുടെ വസതിയിൽ ഡി.കെ ശിവകുമാർ

രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന് ശിവകുമാർ നാഗരാജുവിനോട് ആവശ്യപ്പെട്ടെങ്കിലും നാഗരാജുവിന്റെ മറുപടി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.

കർണാടകത്തിൽ അവസാനവട്ട നീക്കങ്ങൾ; രാജിവച്ച എംഎൽഎയുടെ വസതിയിൽ ഡി.കെ ശിവകുമാർ

കർണാടകത്തിൽ കുമാരസ്വാമി സർക്കാർ നിലനിർത്താനുള്ള അവസാനവട്ട നീക്കവുമായി കോൺഗ്രസ്സ്. രാജി വച്ചവരെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള ഊർജിത ശ്രമത്തിലാണ് കോൺഗ്രസ്സ് നേതാവ് ഡി.കെ ശിവകുമാർ. വിമത എംഎൽഎമാരിൽ ഏറ്റവും അവസാനം രാജി വച്ച മന്ത്രി കൂടിയായ എം.ടി.ബി നാഗരാജുവുമായി ഡി.കെ ശിവകുമാർ കൂടിക്കാഴ്ച്ച നടത്തി. വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് കുമാരസ്വാമി പ്രഖ്യാപിച്ച സാഹചര്യത്തിൽ നാഗരാജുവിന്റെ വസതിയിൽ ചെന്നാണ് ശിവകുമാർ കൂടിക്കാഴ്ച നടത്തിയത്. രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന് ശിവകുമാർ നാഗരാജുവിനോട് ആവശ്യപ്പെട്ടെങ്കിലും നാഗരാജുവിന്റെ മറുപടി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. നാഗരാജുവിന്റെ രാജിക്കത്തിൽ സ്പീക്കർ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ മുഴുവന്‍ എം.എല്‍.എമാരെയും ബെംഗളൂരുവിലെ താജ് ഹോട്ടലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് എം.എല്‍.എമാരെ യശ്വന്തപുരയിലെ ഹോട്ടലിലേക്ക് മാറ്റിയത്. രാജിവച്ച എംഎൽഎമാരെ അനുനയിപ്പിക്കുന്നതിനൊപ്പം കൂടുതൽ എംഎൽഎമാർ രാജിവെക്കുന്ന സാഹചര്യം ഒഴിവാക്കാനായുള്ള കഠിന ശ്രമത്തിലാണ് കോൺഗ്രസ്സ്.

Read More >>