ഹെെദരാബാദ് കേന്ദ്ര സർവ്വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിക്കെതിരെ ദളിത്-ആദിവാസി-മുസ്ലീം-ഇടത് സഖ്യം

രോഹിത് വെമുലയ്ക്കായുള്ള സാമൂഹിക നീതി മുന്നേറ്റത്തിൽ പങ്കെടുത്തിട്ടുള്ള വിദ്യാർത്ഥി സംഘടനകളിൽ എന്‍ എസ് യു എെ ഒഴികെയുള്ള സംഘടനകള്‍‍ ഒന്നിച്ചാണ് എബിവിപിയോട് പോരാടുന്നത്. ഡി എസ് യു, ടി എസ് എഫ്, ടി വി വി, എസ് എഫ് എെ എന്നീ സംഘടനകളടങ്ങുന്ന മുന്നണി എഎസ്എയും അതിന്റെ പരമ്പരാഗത സഖ്യകക്ഷികളായ എസ്ഐഒ, എംഎസ്എഫ് എന്നീ സംഘടനകളും ചേരുന്ന മുന്നണിയോട് ചേര്‍ന്നാണ് മത്സരിക്കുന്നത്

ഹെെദരാബാദ് കേന്ദ്ര സർവ്വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിക്കെതിരെ ദളിത്-ആദിവാസി-മുസ്ലീം-ഇടത് സഖ്യം

2017 സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയെ നേരിടാൻ ഹെെദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദളിത്-ആദിവാസി-മുസ്ലീം-ഇടതു സഖ്യം. സെപ്തംബർ‍ 21നാണ് തെരഞ്ഞെടുപ്പ്. 22ന് ഫലം പ്രഖ്യാപിക്കും. രോഹിത് വെമുലയ്ക്കായുള്ള സാമൂഹിക നീതി മുന്നേറ്റത്തിൽ പങ്കെടുത്തിട്ടുള്ള വിദ്യാർത്ഥി സംഘടനകളിൽ എന്‍ എസ് യു എെ ഒഴികെയുള്ള സംഘടനകള്‍‍ ഒന്നിച്ചാണ് എബിവിപിയോട് പോരാടുന്നത്. ഡി എസ് യു, ടി എസ് എഫ്, ടി വി വി, എസ് എഫ് എെ എന്നീ സംഘടനകളടങ്ങുന്ന മുന്നണി എഎസ്എയും അതിന്റെ സഖ്യകക്ഷികളായ എസ്ഐഒ, എംഎസ്എഫ് എന്നീ സംഘടനകളും ചേരുന്ന മുന്നണിയോട് ചേര്‍ന്നാണ് മത്സരിക്കുന്നത്.

Image Title

സംഘടനകളുടെ പേര് പരാമര്‍ശിക്കാതെ, അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന് പേരിട്ട പൊതുമുന്നണിക്ക് കീഴില്‍ മത്സരിക്കും എന്നാണ് സഖ്യത്തിന്റെ നിലപാട്. രോഹിത് വെമുലയുടെ വ്യവസ്ഥാപിത ജാതി കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് കാരണമായ വിദ്യാർത്ഥിസംഘടനയായ എബിവിപിക്ക് ഈ സഖ്യം ചേരൽ കനത്ത വെല്ലുവിളി തീർക്കും.

Image Title


കഴിഞ്ഞ തെരഞ്ഞെടുപ്പിന് എഎസ്എയും മുസ്ലീം സംഘടനകളും ഒരു സഖ്യത്തിൻെറയും ഭാ​ഗമാകാതെ ഒറ്റക്കെട്ടായി മത്സരിക്കുകയായിരുന്നു. ഇത് ഇടത്-വലതു പക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് വെല്ലുവിളിയായിരുന്നു.


Image Title


റീജ്യണൽ സ്റ്റഡീസ് പിഎച്ച്ഡി വിദ്യാർത്ഥി ശ്രീരാ​ഗ് ആണ് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. എറണാകുളം അങ്കമാലി സ്വദേശിയാണ് ശ്രീരാ​ഗ്. രോഹിത് വെമുലയുടെ വ്യവസ്ഥാപിത ജാതി കൊലപാതകത്തെ തുടർന്ന് സർവ്വകലാശാലയിൽ നടന്ന സമരങ്ങളിൽ ശ്രീരാ​ഗ് സജീവമാണ്. സമരത്തിന്റെ ഭാ​ഗമായുണ്ടായ കൂട്ട അറസ്റ്റിൽ ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ 25 വിദ്യാർത്ഥികളിൽ ഒരാളാണ് ശ്രീരാ​ഗ്.


Image Title


ആദിവാസി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ട്രെെബൽ സ്റ്റുഡന്റ്സ് മൂവ്മെൻ‍റ് പ്രവർത്തകൻ ലുണാവത് നരേഷ് ആണ് വെെസ് പ്രസിഡന്റ് സ്ഥാനാർത്ഥി. എസ്എെഓയുടെയും എംഎസ്എഫിന്റെയും പൊതുധാരണയനുസരിച്ച് എംഎസ്എഫ് പ്രവർത്തകനായ മുഹമ്മദ് ആഷിഖ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും.


Image Title


എസ്എഫ്ഐ പ്രതിനിധി ആരിഫ് അഹമ്മദ് ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. ദലിത് സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്നുള്ള ലോലം ശ്രാവണ്‍ കുമാര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി സ്ഥാനത്തേക്ക്. ഗുണ്ടേട്ടി അഭിഷേക് കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കും. സർവ്വകലാശാലയിലെ എല്ലാ ദലിത് ബഹുജന്‍ വിഭാഗങ്ങളും ഒരുമിക്കുന്ന ഈ സഖ്യം രോഹിത് മൂവ്‌മെന്റിന്റെ തുടര്‍ച്ചയായി സമരത്തെ മുന്നോട്ടുകൊണ്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Image Title

രോഹിത് വെമുലയുടെ വ്യവസ്ഥാപിത ജാതി കൊലപാതകം നടന്നിട്ട് ഒരു വര്‍ഷവും എട്ടു മാസവും പൂര്‍ത്തിയാകുമ്പോഴും, അതിന് കാരണമായ വെെസ് ചാന്‍സലര്‍ അപ്പാറാവു പൊദിലെക്കും മറ്റുകേന്ദ്ര മന്ത്രിമാര്‍ക്കുമെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.


Image Title


സഖ്യ സ്ഥാനാര്‍ത്ഥികളില്‍ രണ്ട് പേര്‍ മുസ്ലീങ്ങളും മൂന്ന് പേര്‍ ദലിതരും ഒരാള്‍ ആദിവാസിയുമാണ്. എബിവിപിക്കെതിരെ പാനലിലെ എല്ലാ സീറ്റിലും ദലിത്-ബഹുജന്‍-മുസ്ലിം വിദ്യാര്‍ത്ഥികള്‍ മാത്രം മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ പാനലിനുണ്ട്.‌ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഇത്തവണ നടക്കും എന്ന പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്.

സഖ്യത്തെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ത്ഥികള്‍ നോക്കിക്കാണുന്നത്.

Read More >>