സിപിഐഎം ബംഗാള്‍, തൃപുര ഘടകങ്ങള്‍ പാര്‍ട്ടി വിട്ടേക്കും; കേരള ഘടകത്തിന്റെ കടുംപിടുത്തം വിനയായി

പിറന്ന് അരനൂറ്റാണ്ടിനു ശേഷം കേരളത്തിലേയ്ക്ക് മാത്രം ചുരുങ്ങുന്ന നിലയിലുള്ള പിളര്‍പ്പിലേയ്ക്ക് സിപിഐഎം നീങ്ങുന്നു. ബംഗാള്‍, തൃപൂര ഘടകങ്ങളടക്കം പാര്‍ട്ടി വിടും എന്നാണ് സൂചന.

സിപിഐഎം ബംഗാള്‍, തൃപുര ഘടകങ്ങള്‍ പാര്‍ട്ടി വിട്ടേക്കും; കേരള ഘടകത്തിന്റെ കടുംപിടുത്തം വിനയായി

പിറന്ന് അരനൂറ്റാണ്ടിനു ശേഷം കേരളത്തിൽ മാത്രമൊതുങ്ങുന്ന അവസ്ഥയിലുള്ള സിപിഐഎം പിളര്‍പ്പിലേയ്ക്ക് നീങ്ങുന്നു. പാർട്ടി കോൺ​ഗ്രസിനു ശേഷം ബംഗാള്‍, തൃപൂര ഘടകങ്ങളടക്കം പാര്‍ട്ടി വിടും എന്നാണ് സൂചന.

നിലവിൽ കേന്ദ്രകമ്മിറ്റി അം​ഗീകരിച്ച കരട് രേഖയിന്മേൽ തിരുത്തുകൾ രേഖപ്പെടുത്താൻ മുഴുവൻ പാർട്ടിയം​ഗങ്ങൾക്കും അവസരമുണ്ട്. ഈ അഭിപ്രായങ്ങൾ പാർട്ടി കോൺ​ഗ്രസിൽ അവതരിപ്പിക്കുന്ന അവസാന കരടിൽ ഉൾപ്പെടും. അതാണ് അന്തിമ രേഖ. ഈ രേഖയിൽ ഒരു മാറ്റവും വരാനോ വോട്ടെടുപ്പിലൂടെ തള്ളാനോ നിലവിലൊരു സാധ്യതയുമില്ല. ഇതാണ് ബം​ഗാൾ, ത്രിപുര ഘടകങ്ങൾ പാർട്ടിക്കു പുറത്തുപോവുമെന്ന സാധ്യത വർധിപ്പിക്കുന്നത്.

കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് ആര്‍എസ്എസിനെ നേരിടണമെന്ന ജനറല്‍ സെക്രട്ടറിയുടെ ബദൽ രേഖ, പ്രകാശ് കാരാട്ട് പക്ഷത്തോടൊപ്പം ചേര്‍ന്ന് വോട്ടിനിട്ട് കേരള ഘടകം തള്ളിയതോടെയാണ് പ്രതിസന്ധി കനത്തത്. കാരാട്ട് അവതരിപ്പിച്ച ബദല്‍ രേഖയാണ് ഇനി സിപിഐഎമ്മില്‍ നടപ്പിലാവുക. വോട്ടിനിടുന്ന സാഹചര്യം ഉണ്ടായാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കും എന്ന വ്യക്തമായ സൂചന സീതാറാം യെച്ചൂരി നല്‍കി കഴിഞ്ഞിരുന്നു.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലാതെ മത്സരിച്ചാല്‍ പാര്‍ട്ടി നാലാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നുമുള്ള വിശാലമായ കാഴ്ചപ്പാടിലാണ് യെച്ചൂരിയുടെ രേഖ. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാതിരിക്കുക എന്നതിനാണ് യെച്ചൂരിയുടെ രേഖയുടെ ഊന്നല്‍.

നിലവില്‍ സിപിഐഎം ഭരിക്കുന്ന ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തൃപുര, ബംഗാള്‍, പഞ്ചാബ്, ഹിമാചല്‍ ഘടങ്ങളെല്ലാം യെച്ചൂരിയുടെ രേഖയ്ക്കൊപ്പം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ത്രിപുരയിലടക്കം ബിജെപിയെ പരാജയപ്പെടുത്താന്‍ യെച്ചൂരിയുടെ രേഖയാണ് സഹായകമാവുക. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ല.

കേരളത്തില്‍ വി എസ് അച്യുതാനന്ദന്‍ യെച്ചൂരിക്ക് ഒപ്പമാണ്. തോമസ് ഐസക് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ 31 പേര്‍ യെച്ചൂരിയുടെ രേഖയ്ക്ക് അനുകൂലമായി വോട്ടു ചെയ്തു. 55 പേര്‍ എതിർത്തു. നിലവിൽ സിപിഐഎം ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

Read More >>