സംഘപരിവാറിനെതിരേ സിപിഐഎം ബഹുജന സംഗമങ്ങള്‍ക്ക് തുടക്കമായി

ഇഎംഎസ് ദിനമായ ഇന്നുമുതല്‍ എകെജി ദിനമായ 22 വരെയാണ് സംസ്ഥാനവ്യാപകമായി ബഹുജന സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. ദേശീയതലത്തില്‍ സിപിഐഎമ്മിനെതിരേ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ പ്രചാരണം നടത്തുകയെന്ന ലക്ഷ്യവും ബഹുജന സംഗമത്തിനുണ്ട്.

സംഘപരിവാറിനെതിരേ സിപിഐഎം ബഹുജന സംഗമങ്ങള്‍ക്ക് തുടക്കമായി

ആര്‍എസ്എസ്- ബിജെപി ആശയങ്ങള്‍ക്കെതിരേ സിപിഐഎം നടത്തുന്ന ബഹുജനസംഗമങ്ങള്‍ക്ക് തുടക്കമായി. സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരേയാണ് സിപിഐഎം സംഗമം. ഇഎംഎസ് ദിനമായ ഇന്നുമുതല്‍ എകെജി ദിനമായ 22 വരെയാണ് സംസ്ഥാനവ്യാപകമായി ബഹുജനസംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഇന്നുരാവിലെ ഇഎംഎസ് പാര്‍ക്കില്‍ പുഷ്പാര്‍ച്ചനയോടെയാണ് ബഹുജനസംഗമത്തിന് തുടക്കമായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഇഎംഎസ് അക്കാദമിയില്‍ അനുസ്മരണ സമ്മേളനവും നടത്തി.

ദേശീയതലത്തില്‍ സിപിഐഎമ്മിനെതിരേ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ പ്രചാരണം നടത്തുകയെന്ന ലക്ഷ്യവും ബഹുജന സംഗമത്തിനുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പദ്ധതികളും ജനങ്ങളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും.