ജുഡീഷ്യറിയുടെ വിശ്വാസ തകർച്ച; സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം

സുപ്രീം കോടതിയുടെ പ്രവർത്തനം കുത്തഴിഞ്ഞെന്നു പ്രസ്താവിച്ച് ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ള നാലു ജഡ്ജിമാർ പത്രസമ്മേളനം നടത്തിയ സംഭവത്തിലാണ് പാർട്ടിയുടെ പ്രതികരണം.

ജുഡീഷ്യറിയുടെ വിശ്വാസ തകർച്ച; സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം

ജുഡീഷ്യറിയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും തകരുന്നത് എങ്ങനെയെന്ന വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം. സുപ്രീം കോടതിയുടെ പ്രവർത്തനം കുത്തഴിഞ്ഞെന്നു പ്രസ്താവിച്ച് ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ള നാലു ജഡ്ജിമാർ പത്രസമ്മേളനം നടത്തിയ സംഭവത്തിലാണ് പാർട്ടിയുടെ പ്രതികരണം.

ജനാധിപത്യത്തിന്റെ മൂന്ന് അടിസ്ഥാനശിലകളിൽ ഏതിനാണോ പ്രശ്നങ്ങളുണ്ടാവുന്നത്, അത് അടിയന്തിരമായി കണ്ടെത്തുകയും തിരുത്തപ്പെടുകയും വേണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. "ജുഡീഷ്യറിയുടെ വിശ്വാസ്യതയും സ്വതന്ത്രമായ നിലനിൽപ്പും അപകടത്തിലാവുന്നത് ഒരു മതേതര ജനാധിപത്യ റിപ്പബിക്കിന് ഭൂഷണമല്ല. അതെങ്ങനെ സംഭവിച്ചു എന്നറിയാൻ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്"- സീതാറാം യെച്ചൂരി പ്രതികരിച്ചു.

ഇന്നുച്ചയ്ക്ക് പന്ത്രണ്ടു മണിക്കു ശേഷമാണ് നാലു സുപ്രീം കോടതി ജഡ്ജിമാർ വാർത്താ സമ്മേളനം വിളിച്ചത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും സീനിയർ ജഡ്ജിയായ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലായിരുന്നു വാർത്താ സമ്മേളനം. ഇന്ത്യയിലെ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് കോടതി നടപടികൾ നിർത്തിവച്ച് ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടത്.

ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, മദൻ ലോക്കൂർ, രഞ്ജൻ ഗോഗോയ് എന്നിവരും ജസ്റ്റിസ് ചെലമേശ്വറിനോടൊപ്പം ഉണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ജഡ്ജിമാർ ഉന്നയിച്ചത്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് അടിയന്തിരമായി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ ഉന്നയിച്ച് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നൽകിയിരുന്ന കത്തും ഇവർ മാധ്യമങ്ങൾക്കു നൽകി. ദീപക് മിശ്രയുടെ അപ്രമാദിത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് കത്തിലുള്ളത്.

Read More >>