തോമസ് ചാണ്ടിയെ ദൂരെക്കളയണമെന്ന് സിപിഐഎം സമ്മേളനങ്ങളിൽ ചർച്ച; ഇ പി ജയരാജനോട് കാണിച്ച അതേ സമീപനം എല്ലാവരോടും സ്വീകരിക്കണം

ഇ പി ജയരാജനെതിരെ സ്വീകരിച്ച നടപടി സർക്കാരിലും പാർട്ടിയിലും പൊതുജനങ്ങൾക്ക് വിശ്വാസം വർധിക്കാൻ ഇടയാക്കി. സോളാർ റിപ്പോർട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രതിപക്ഷത്തിനു മുന്നിൽ തോമസ് ചാണ്ടി സർക്കാരിന് തലവേദനയാകുകയാണെന്നും പാർട്ടി പ്രവർത്തകർ അഭിപ്രായപ്പെടുന്നു.

തോമസ് ചാണ്ടിയെ ദൂരെക്കളയണമെന്ന് സിപിഐഎം സമ്മേളനങ്ങളിൽ ചർച്ച; ഇ പി ജയരാജനോട് കാണിച്ച അതേ സമീപനം എല്ലാവരോടും സ്വീകരിക്കണം

തോമസ് ചാണ്ടിയെ ദൂരെക്കളയണമെന്ന് സിപിഐഎം സമ്മേളനങ്ങളിൽ അഭിപ്രായമുയരുന്നു. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇപ്പോൾ നടന്നു വരുന്ന ഏരിയാ സമ്മേളനങ്ങളിലെ ചർച്ചകൾക്കിടയിലാണ് ഇത്തരം ഒരു അഭിപ്രായം രൂപീകരിക്കപ്പെടുന്നത്. ഇ പി ജയരാജനോട് കാണിച്ച അതേ സമീപനം എല്ലാവരോടും കാണിക്കണമെന്നും അഭിപ്രായമുയരുന്നുണ്ട്. ഇ പി ജയരാജനെതിരെ സ്വീകരിച്ച നടപടി സർക്കാരിലും പാർട്ടിയിലും പൊതുജനങ്ങൾക്ക് വിശ്വാസം വർധിക്കാൻ ഇടയാക്കി. സോളാർ റിപ്പോർട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രതിപക്ഷത്തിനു മുന്നിൽ തോമസ് ചാണ്ടി സർക്കാരിന് തലവേദനയാകുകയാണെന്നും പാർട്ടി പ്രവർത്തകർ അഭിപ്രായപ്പെടുന്നു.

തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ നിലപാടിനെതിരെയും വലിയ തോതിൽ വിമർശനം ഉണ്ടാവുന്നുണ്ട്. നേരത്തെ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷത്തെപ്പോലെ സംസാരിച്ചിട്ടുള്ള സിപിഐ, തോമസ് ചാണ്ടിയുടെ കാര്യത്തിൽ മുന്നണി മര്യാദകൾ മറന്നു സിപിഐഎമ്മിനെ മാത്രം കുറ്റപ്പെടുത്തുകയാണെന്നും വിമർശനമുണ്ട്.

ഏരിയാ സമ്മേളനങ്ങളിൽ പാർട്ടിയുടെ ഉന്നത നേതാക്കൾക്കെതിരായി വിമർശനം ഉയരുന്നില്ലെങ്കിലും ജില്ലാ സമ്മേളനങ്ങൾ മുതൽ അതുണ്ടാവുമെന്ന് ഉറപ്പാണ്. തോമസ് ചാണ്ടി വിഷയത്തിൽ എൻസിപി ഉന്നത നേതാക്കളുടെ സമ്മർദത്തിന് സിപിഐഎം വഴങ്ങേണ്ടതില്ലെന്ന പൊതു നിലപാടാണ് പാർട്ടിപ്രവർത്തകർക്കുള്ളത്.

Read More >>