ബന്ധുനിയമനത്തിൽ ജയരാജനും ശ്രീമതിക്കും സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്

അച്ചടക്കനടപടികളെടുക്കുന്നതിന്റെ ഭാഗമായി ഇരുവരോടും കേന്ദ്രകമ്മിറ്റിയിൽ വിശദീകരണം നൽകാനും പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനാരോഗ്യമാണെന്നു ചൂണ്ടിക്കാട്ടി ഇ പി ജയരാജൻ കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുത്തില്ല. പി കെ ശ്രീമതി യോഗത്തിൽ പങ്കെടുക്കുകയും വിശദീകരണം നൽകുകയും ചെയ്തു. തുടർന്നാണ് കേന്ദ്രകമ്മിറ്റി ശിക്ഷാനടപടിയായി ഇരുവർക്കും താക്കീത് നൽകിയത്.

ബന്ധുനിയമനത്തിൽ ജയരാജനും ശ്രീമതിക്കും സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്

ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെയും പി കെ ശ്രീമതിയെയും സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്. പാർട്ടി അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ടു ഏറ്റവും ചെറിയ നടപടിയാണിത്.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരും തെറ്റുചെയ്തതായി പാർട്ടി കണ്ടെത്തിയിരുന്നു. ഇ പി ജയരാജൻ തെറ്റ് സമ്മതിക്കുകയും മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.

വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ സഹോദരന്റെ മരുമകള്‍ ദീപ്തി നിഷാദ്, ജയരാജന്റെ ഭാര്യാസഹോദരിയും എം.പി.യുമായ പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാർ എന്നിവരുടെ നിയമങ്ങളാണ് വിവാദമായത്. സുധീറിന്റെ നിയമനം റദ്ദ് ചെയ്യുകയും ദീപ്തി രാജിവെക്കുകയും ചെയ്തിരുന്നു.