യെച്ചൂരിക്ക് തിരിച്ചടി; കോണ്‍ഗ്രസുമായി നീക്കുപോക്ക് വേണ്ടെന്ന കാരാട്ട് രേഖയ്ക്ക് കേന്ദ്രകമ്മിറ്റി അംഗീകാരം

ഇത് ആദ്യമായാണ് ജനറൽ സെക്രട്ടറിയുടെ തീരുമാനം സിപിഐഎമ്മിൽ പരാജയപ്പെടുന്നത്. കോൺ​ഗ്രസുമായി സഖ്യം വേണമെന്ന നിലപാട് ആവർത്തിക്കുന്ന യെച്ചൂരിക്കെതിരെ സിപിഐഎം കേരള ഘടകം തുടക്കം മുതൽതന്നെ എതിരാണ്.

യെച്ചൂരിക്ക് തിരിച്ചടി; കോണ്‍ഗ്രസുമായി നീക്കുപോക്ക് വേണ്ടെന്ന കാരാട്ട് രേഖയ്ക്ക് കേന്ദ്രകമ്മിറ്റി അംഗീകാരം

കോൺ​ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള സിപിഐഎം കേന്ദ്രകമ്മിറ്റിയിലെ തർക്കം പുതിയ തലത്തിലേക്കു നീങ്ങുന്നു. കോൺ​ഗ്രസുമായി സഖ്യം വേണമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ബദൽ രേഖ കേന്ദ്ര കമ്മിറ്റി തള്ളി. വോട്ടിനിട്ടാണ് ബദൽ രേഖ തള്ളിയത്.

കേന്ദ്രകമ്മിറ്റിയിൽ 31 പേർ യെച്ചൂരിയുടെ പക്ഷം നിന്നപ്പോൾ 55 പേരാണ് എതിർത്തത്. അതേസമയം, തോമസ് ഐസക് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതും ശ്രദ്ധേയമാണ്. കോൺ​ഗ്രസുമായി യാതൊരു നീക്കുപോക്കും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ രേഖയ്ക്ക് കേന്ദ്രകമ്മിറ്റി അം​ഗീകാരം നൽകി. ഏപ്രിലിൽ ഹൈദ്രാബാദിൽ നടക്കുന്ന 22ാം പാർട്ടി കോൺ​ഗ്രസിലേക്ക് കാരാട്ടിന്റെ രേഖ മാത്രം മതിയെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.

ഇത് ആദ്യമായാണ് ജനറൽ സെക്രട്ടറിയുടെ തീരുമാനം സിപിഐഎമ്മിൽ പരാജയപ്പെടുന്നത്. കോൺ​ഗ്രസുമായി സഖ്യം വേണമെന്ന നിലപാട് ആവർത്തിക്കുന്ന യെച്ചൂരിക്കെതിരെ സിപിഐഎം കേരള ഘടകം തുടക്കം മുതൽതന്നെ എതിരാണ്.

തന്റെ ബദൽ രേഖ തള്ളുകയാണെങ്കിൽ രാജി വയ്ക്കുമെന്ന് നേരത്തെ സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ യെച്ചൂരിയുടെ രാജി തീരുമാനമാണ് ഏവരും ഉറ്റുനോക്കുന്നത്. തന്റെ രേഖ അം​ഗീകരിക്കാത്ത സാഹചര്യത്തിൽ സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്നാണ് യെച്ചൂരിയുടെ നിലപാട്. എന്നാല്‍ രാജി വയ്ക്കുന്നത് മോശം പ്രവണത ഉണ്ടാക്കുമെന്നും അങ്ങനെ ചെയ്യരുതെന്നുമായിരുന്നു പോളിറ്റ് ബ്യൂറോയുടെ പ്രതികരണം.

Read More >>