നവ്​ജ്യോദ്​ സിങ്​ സിദ്ദു പഞ്ചാബ്​ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചു

രാജി സംബന്ധിച്ച വിവരങ്ങൾ രാഹുൽ ഗാന്ധിയെ നേരത്തെ തന്നെ ബോധിപ്പിച്ചിരുന്നതായി​ സിദ്ദു വ്യക്തമാക്കി.

നവ്​ജ്യോദ്​ സിങ്​ സിദ്ദു പഞ്ചാബ്​ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചു

നവ്​ജ്യോദ്​ സിങ്​ സിദ്ദു പഞ്ചാബ്​ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചു. ട്വിറ്ററിലൂടെയായിരുന്നു രാജി പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി നിലനിൽക്കുന്ന കടുത്ത അസംതൃപ്തി കാരണമാണ് രാജിയെന്നാണ് പ്രാഥമിക വിവരം. രാജി സംബന്ധിച്ച വിവരങ്ങൾ രാഹുൽ ഗാന്ധിയെ നേരത്തെ തന്നെ ബോധിപ്പിച്ചിരുന്നതായി​ സിദ്ദു വ്യക്തമാക്കി. ജൂൺ 10ന്​ തന്നെ താൻ രാഹുൽ ഗാന്ധിക്ക്​ രാജിക്കത്ത്​ സമർപ്പിച്ചിരുന്നുവെന്നും സിദ്ദു പറഞ്ഞു.

ത​ദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന്​ മാറ്റിയതിൽ പ്രതിഷേധിച്ചാണ്​ സിദ്ദു രാജിവെച്ചതെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​. കഴിഞ്ഞ മാസമാണ്​ സിദ്ദുവിനെ​ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന്​ മാറ്റിയത്​. പകരം ഊർജ വകുപ്പായിരുന്നു നൽകിയത്​. എന്നാൽ, വകുപ്പ്​ മാറ്റാനുള്ള മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്ങിൻെറ തീരുമാനത്തിൽ സിദ്ദുവിന്​ കടുത്ത പ്രതിഷേധമുണ്ടായിരുന്നുവെന്നാണ്​ റിപ്പോർട്ടുകൾ.

Read More >>